കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: 20 ശതമാനം ഇന്ത്യന്‍ പ്രവാസികളും യുഎഇയില്‍; കുടയേറ്റത്തില്‍ ഇന്ത്യ രണ്ടാമത്!!

  • By Sandra
Google Oneindia Malayalam News

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള 20 ശതമാനം കുടിയേറ്റവും യുഎഇയിലേക്കെന്ന് റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ്(ഒഇസിഡി) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്. 2015ല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം പേര്‍ കുടിയേറി താമസിയ്ക്കുന്ന രണ്ടാമത്തെ ഇടനാഴിയായി യുഎഇ മാറിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് ശേഷം രണ്ടാം സ്ഥാനത്ത് ഇന്ത്യയാണുള്ളത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിത്താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കടുത്ത വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നു.

 പ്രവാസികളുടെ ഒഴുക്ക്

പ്രവാസികളുടെ ഒഴുക്ക്

1995 മുതല്‍ 2015വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 28 ലക്ഷത്തിലെത്തി നില്‍ക്കുകയാണ്. മെക്‌സികോയില്‍ നിന്ന് അമേരിയ്ക്കന്‍ കോറിഡോറിലേയ്ക്കാണ് ഏറ്റവുമധികം പേര്‍ കുടിയേറി താമസിക്കുന്നത്.

മെക്‌സികോ- അമേരിക്ക

മെക്‌സികോ- അമേരിക്ക

2015ല്‍ മെക്‌സിക്കോയില്‍ നിന്ന് അമേരിയ്ക്കയിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ എണ്ണം 55 ലക്ഷമാണ്. 1995 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രണ്ട് വര്‍ഷം കൂടുമ്പോഴാണ് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടായതെന്നും ഒഇസിഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്നു.

 പ്രവാസികളില്‍ ഇന്ത്യക്കാര്‍

പ്രവാസികളില്‍ ഇന്ത്യക്കാര്‍

2015ല്‍ നടത്തിയ കണക്കെടുപ്പില്‍ ലോകത്ത് ഏറ്റവുമധികം പ്രവാസികളുള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒഇസിഡിയുടെ റിപ്പോര്‍ട്ട് പ്രകാരം 154 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തിട്ടുള്ളത്.

കുടിയേറ്റക്കാര്‍ ലോക ജനസംഖ്യയില്‍

കുടിയേറ്റക്കാര്‍ ലോക ജനസംഖ്യയില്‍

ലോകത്ത് 24.3 കോടി ജനങ്ങള്‍ ജന്മനാട്ടില്‍ നിന്ന് മാറിത്താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നു. ലോക ജനസംഖ്യയുടെ 3.3 ശതമാനമാണ് ഇത്തരത്തില്‍ കുടിയേറി താമസിക്കുന്നവരുള്ളത്.

 ഇന്ത്യന്‍ പ്രവാസികള്‍

ഇന്ത്യന്‍ പ്രവാസികള്‍

2005നും 2010നും ഇടയില്‍ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ 126 ശതമാനം വളര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. കുവൈത്ത് ജനസംഖ്യയുടെ 70 ശതമാനവും ഖത്തറിലേയും യുഎഇയിലെയും ജനസംഖ്യയുടെയും 80 ശതമാനത്തോളവും ഇന്ത്യയില്‍ നിന്ന് കുടിയേറി താമസിക്കുന്നവരാണ്.

English summary
The flow of migrants from India to the UAE between 1995 & 2015 stood at 28 lakh,making UAE the top destination country for Indian migrants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X