കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

  • By Aswathi
Google Oneindia Malayalam News

ദുബായ്: ഇന്ത്യക്കാര്‍ എവിടെ പോയാലും പേര് കാത്ത് സൂക്ഷിക്കണമല്ലോ. അത് നല്ലതിനായാലും ചീത്തയായാലും ഇന്ത്യയുടെ പേര് മുന്നില്‍ വരണം. ദുബായ് പൊലീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങളില്‍ പിടിയിലായവരില്‍ അധികവും ഇന്ത്യയില്‍ നിന്നാണ്. ഈ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ട്.

ദുബൈയില്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്തെന്ന് ദുബായ് പൊലീസ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം വ്യത്യസ്ത കേസുകളില്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ അറബ് രാജ്യക്കാരാണു മുന്നില്‍.

arrest

വിവിധ കേസുകളില്‍ 123 ഇന്ത്യക്കാരാണു കഴിഞ്ഞ വര്‍ഷം ദുബായില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ക്രിമിനല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അറബ് രാജ്യക്കാരില്‍ 218 പേരെയാണ് കഴിഞ്ഞ വര്‍ഷം പിടികൂടിയത്.

ഇക്കാര്യത്തിലും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മത്സരമുണ്ട്. കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്. 189 പേര്‍ പിടിയിലായി. ഗള്‍ഫ് രാജ്യക്കാരായ 106 പിടികിട്ടാപ്പുള്ളികളും നിയമനടപടികള്‍ക്കു വിധേയരായതായി ദുബൈ പോലീസ് അറിയിച്ചു.

English summary
At least 20 Filipinos were arrested in Dubai in the United Arab Emirates in 2014 for various criminal offenses, a UAE news site reported Sunday. It quoted Col. Ahmed Thani bin Ghalita, director of the Anti-crime department, as saying that aside from the 20 wanted Filipinos, they also arrested 218 Arabs, 189 Pakistanisz 123 Indians, 106 AGCC (Bahrain, Kuwait, Oman, Qatar, Saudi Arabia) nationals, 83 Bangladeshis, and 113 from other countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X