കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസ മാറാന്‍ സ്‌ത്രീകള്‍ രാജ്യം വിടേണ്ടതില്ല

  • By Shabnam Aarif
Google Oneindia Malayalam News

ദുബയ്‌: സ്‌ത്രീകള്‍ക്ക്‌ യുഎഇയില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ വിസയില്‍ നിന്ന്‌ മാറി തൊഴില്‍ വിസയിലേക്ക്‌ മാറാന്‍ രാജ്യം വിടേണ്ട ആവശ്യം ഇല്ല. ഇക്കാര്യം സംബന്ധിച്ച്‌ ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരന്നതിനെ തുടര്‍ന്ന്‌ ദുബയ്‌ നാച്ചുറലൈസേഷന്‍ ഏന്റ്‌ റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്‌ (ഡിഎന്‍ആര്‍ഡി) ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

ഭര്‍ത്താക്കന്‍മാരുടെയും മറ്റും സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തെത്തിയ സ്‌ത്രീകള്‍ക്ക്‌ തൊഴില്‍ വിസയിലേക്ക്‌ മാറണമെങ്കില്‍ വേറെ ഏതെങ്കിലും ഒരു രാജ്യത്ത്‌ പോയി വന്നതിന്റെ ടിക്കറ്റുകള്‍ സമര്‍പ്പിക്കണം എന്നൊരു റിപ്പോര്‍ട്ട്‌ പരന്നിരുന്നു. പല മാധ്യമങ്ങളിലും ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തിരുന്നു.

ഇങ്ങനെയൊരു പുതിയ നിയമമേ നിലവില്‍ വന്നിട്ടില്ല എന്നാണ്‌ അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. സ്‌പോണ്‍സര്‍ഷിപ്പ്‌ വിസയില്‍ നിന്നും തൊഴില്‍ വിസയിലേക്ക്‌ മാറാന്‍ ഒരു സ്‌ത്രീക്ക്‌ യുഎഇയില്‍ പുറത്ത്‌ മറ്റേതെങ്കിലും രാജ്യത്ത്‌ പോയി വന്ന്‌, യാത്ര ചെയ്‌തതിന്റെ ടിക്കറ്റ്‌ റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിക്കണം എന്നായിരുന്ന പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍.

പക്ഷേ ഇങ്ങനെയൊരു നിയമ മാറ്റം നിലവില്‍ വന്നിട്ടില്ല എന്നാണ്‌ അധികൃതര്‍ ഉറപ്പിച്ചു പറയുന്നത്‌. എന്നാല്‍ ഭാവിയില്‍ ഇങ്ങനെയൊരു മാറ്റം ഉണ്ടായിക്കൂടെന്നില്ല എന്നും ഒരു വിഭാഗം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

English summary
Wives need not exit the country if they are planning to move from their husband's sponsorship to their employer's visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X