കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തടവ് ശിക്ഷ, അതും എത്ര കാലം? ഒമാന്റെ നിയമം ശക്തമാണ്

  • By Siniya
Google Oneindia Malayalam News

ഒമാന്‍: വാഹനമോടിക്കുമ്പോള്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് ഇനി പണി കൊടുക്കാന്‍ തന്നെ ഒമാന്‍ തീരുമാനിച്ചു. ഇനി സൂക്ഷിച്ചു വാഹനമോടിച്ചില്ലെങ്കിലും റോഡ് മുറിച്ചു കടന്നില്ലെങ്കിലും കിട്ടാന്‍ പോകുന്ന പണി ചെറുതൊന്നുമല്ല. വാഹനമോടിക്കുമ്പോള്‍ റോഡിന്റെ ഷോള്‍ഡര്‍ ഉപയോഗിക്കുന്നവര്‍ക്കും മഞ്ഞ വര മുറിച്ചുകടക്കുന്നവര്‍ക്കും 48 മണിക്കൂര്‍ തടവു ശിക്ഷ ലഭിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.

ഗതാഗത നിയമ ലംഘനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളെടുത്തതെന്ന് പോലീസ് അറിയിച്ചു. ഒമാനില്‍ റോഡുകളുടെ വശങ്ങളില്‍ മഞ്ഞ വരയില്‍ വേര്‍തിരിച്ച ഭാഗം വാഹനങ്ങള്‍ക്ക് അടിയന്തര പാര്‍ക്കിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.

traffic

ആംബുലന്‍സ്, പോലീസ് വാഹനങ്ങളും കടന്നു പോകാനാണ് ഈ ഭാഗം ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ലംഘിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം നടപടി. ഗതാഗത കുരുക്കില്‍ നിന്ന് ഒഴിവാക്കാന്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്.

ഇത്തരം നിയമ ലംഘനത്തിന് 48 മണിക്കൂര്‍ തടവിലാക്കും. റോഡുകളിലെ തിരക്ക് മറികടക്കാന്‍ ഷോല്‍ഡര്‍ ഉപയോഗിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ശക്തമായ നടപടി സ്വീകരിച്ചത്.

English summary
48 hours imprisonment for yellow line crossing in oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X