കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: തീപിടുത്തത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു, സംഭവം പുറത്തറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം

തീപിടുത്തത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവം പുറത്തറിഞ്ഞത് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം

  • By Sandra
Google Oneindia Malayalam News

അബുദാബി: അബുദാബിയിലെ ദുഹാമിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. തെലങ്കാന സ്വദേശികളായ അഞ്ച് യുവാക്കളാണ് പൊള്ളലേറ്റ് മരിച്ചത്. കമറെഡ്ഡി സ്വദേശി പിറ്റ്‌ല നരേഷ്(25), നിര്‍മല്‍ സ്വദേശികളായ മലവത് പ്രകാശ് നായിക് (29), അഖിലേഷ് (22), ബെറി ഗംഗാ രാജു (20) നിസാമാബാദ് സ്വദേശി ബൈറി ഗംഗാരാജു(20) എന്നിവരാണ് മരിച്ചത്. ഒക്ടോബര്‍ 19നായിരിന്നു സംഭവം.

മേധക്കില്‍ നിന്നുള്ള മറ്റേല രാജു, നിസാമാബാദ് സ്വദേശി ബജണ്ണ, സിരിസില്ലയില്‍ നിന്നുള്ള സാമ്പയ്യാ, നിര്‍മ്മല്‍ സ്വദേശികളായ തിരുപ്പതി, രവീന്ദര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ രുദ്രപ്രസാദ് മാധ്യമങ്ങളെ വിവരമറിയിച്ച ശേഷം യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ തെലങ്കാനയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

fire

തെലങ്കാന എന്‍ആര്‍ഐ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രുദ്ര ശങ്കര്‍ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി തൊഴിലാളികളുമായി സംവദിക്കവേയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ധുവാമിലെ ഒരു കമ്പനിയിലെ ജീവനക്കാരായ യുവാക്കള്‍ താമസിക്കുന്ന കെട്ടിടത്തില്‍ അര്‍ധരാത്രിയിലുണ്ടായ തീപിടുത്തത്തിലായിരുന്നു അഞ്ചുപേരും മരിച്ചത്.

രണ്ട് നിലകളിലെ 32 മുറികളിലായാണ് ജീവനക്കാരെ താമസിപ്പിച്ചിരിന്നത്. ഇതില്‍ 17, 20, 30 എന്നീ നമ്പര്‍ മുറികളിലായി താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്. 17ാം നമ്പര്‍ മുറിയിലെ ഫൈബര്‍ വാതിലിനായിരുന്നു ആദ്യം തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. തീ മിനിറ്റുകള്‍ക്കകം ആളിപ്പടര്‍ന്നതാണ് മരണത്തിനിടയാക്കിയത്.

English summary
5 Telangana youths die in fire mishap in UAE, the incident came to light after seven days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X