കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ സെയ്ഫ് സോണില്‍ അറുപത് ശതമാനവും ഇന്ത്യന്‍ കമ്പനികള്‍

Google Oneindia Malayalam News

ഷാര്‍ജ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാണ്ട് 6700 ഓളം കമ്പനികളാണ് ഷാര്‍ജ ഗവണ്‍മെന്റിന് കീഴിലുള്ള സെയ്ഫ് സോണില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 60 ശതമാനവും ഇന്ത്യന്‍ കമ്പനികളാണെന്ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ സെയ്ഫ് സോണ്‍ ഡയറക്ടര്‍ സൗദ് സാലിം അല്‍ മര്‍സൂയി വ്യക്തമാക്കി. ഷാര്‍ജയില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

sharjah-safe-zone-1

എമിറേറ്റില്‍ നടന്ന് കൊണ്ടിരിക്കുന്ന റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കമ്പനികള്‍ സെയ്ഫ് സോണിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.സെയ്ഫ് സോണ്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതില്‍ തന്നെ ഇന്ത്യന്‍ കമ്പനികളാണ് കൂടുതലായി താല്‍പര്യം കാണിക്കുന്നതെന്നും, ഗുജറാത്തില്‍ നടന്ന വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുത്തത് കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നും മസ്‌റൂയി പറഞ്ഞു. 30 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

sharjah-safe-zone

ഏതാണ്ട് 127 പുതിയ വെയര്‍ഹൗസുകളും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. പുതുതായി ബിസിനസ്സ് ആരംഭിക്കാന്‍ വേണ്ട എല്ലാവിധ സൗകര്യങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഇവിടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ മെയ്ക് ഇന്‍ ഷാര്‍ജയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സൗദ് സാലിം അല്‍ മസ്‌റൂയി അഭിപ്രായപ്പെട്ടു.

English summary
Sharjah: 60 percent Indian companies are in safe zone under Sharjah government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X