കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മക്കളും 60 ചെറുമക്കളുമുള്ള വൃദ്ധന് ഇനിയും കെട്ടണം, 100 മക്കളെ വേണമെന്ന്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: മക്കളും പേരക്കുട്ടികളുമൊക്കെയൊത്തുള്ള ജീവിതം പലര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതാണ്.അല്‍പ്പം വലിയ കുടുംബമായാല്‍ സന്തോഷം ഇരട്ടിയാകുമെന്ന് മുഹമ്മദ് സയീദ് എന്ന 70 കാരന്‍ പറയുന്നു. അങ്ങനെ പറയാന്‍ സഹീദിന് കാരണവുമുണ്ട്. 16 വിവാഹങ്ങളിലായി 24 മക്കളും 60 ചെറുമക്കളും ഈ വൃദ്ധനുണ്ട്. ഇനിയും വിവാഹം കഴിയ്ക്കാനും കുടുംബത്തിലെ അംഗസംഖ്യ വര്‍ധിപ്പിയ്ക്കാനും താന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്.

12മത്തെ വയസിലാണ് സയീദ് വിവാഹം കഴിച്ച് തുടങ്ങിയത്. ആദ്യത്തെ വിവാഹത്തില്‍ നാല് മക്കള്‍. ഏറ്റവും മൂത്ത മകന് ഇപ്പോള്‍ 47 വയസുണ്ട് കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍ക്ക് പ്രായം വെറും രണ്ട് മാസം. ഏഴ് മാസം കൂടി കഴിയുമ്പോള്‍ വീണ്ടുമൊരു കുഞ്ഞ് അതിഥി കൂടി തങ്ങളുടെ കുടുംബത്തിലെത്തുമെന്ന് സയീദ് പറയുന്നു.

Indian Wedding

16 വിവാഹങ്ങള്‍ കഴിച്ചെങ്കിലും ഭാര്യമാരില്‍ രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ ഒപ്പമുള്ളത്. മറ്റുള്ളവരെല്ലാം വിവാഹമോചനം നേടി പോയിക്കഴിഞ്ഞു. സയീദിന്റെ ഭാര്യമാരില്‍ വിദേശികളും സ്വദേശികളുമുണ്ട്. പേരക്കുട്ടികളുടെ പിറവിയ്ക്കായി കാത്തിരിയ്ക്കുന്ന ഈ വൃദ്ധന്‍ ഇനിയും താന്‍ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് പറയുന്നു. കുടുംബത്തിലെ അംഗ സംഖ്യ 100 ആക്കാനാണ് തന്റെ ആഗ്രഹമെന്നും സയീദ് പറയുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഈ വലിയ കുടുംബത്തിലെ മക്കളും ചെറുമക്കളും ഒത്തുചേരും.

English summary
A 70-year-old Emirati in Al Ain has 24 children, with the oldest aged 47 years and the youngest child just two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X