കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ; കേരളത്തില്‍ വില്ലന്‍ ഗള്‍ഫില്‍ നിഷ്‌കളങ്കന്‍!!! സാംസ്‌കാരിക വൈവിധ്യത്തിലെ മാറ്റമാണോ?

Google Oneindia Malayalam News

എം.പി. എ സമദ് ഓമച്ചപ്പുഴ

തെരുവ് നായകളിലെ സാംസ്‌കാരിക വൈവിധ്യം വിലയിരുത്തുകയാണ് വണ്‍ഇന്ത്യ വായനക്കാരന്‍ എം.പി. എ സമദ് ഓമച്ചപ്പുഴ

ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ പലയിടങ്ങളിലും ഉപവര്‍ഗങ്ങളുടെ (Species) സാംസ്‌കാരിക വൈവിധ്യവും സ്വഭാവവ്യതിയാനങ്ങളും ചര്‍ച്ചക്ക് വരുന്നുണ്ട്, നൂറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകളും ഗവേഷണങ്ങളും വിമര്‍ശനങ്ങളും തുടര്‍ന്ന് കൊണ്ടിരിക്കെ വിവിധ രാജ്യങ്ങളില്‍ കാണുന്ന ഒരേ ഇനം ജീവികളുടെ സാംസ്‌കാരിക വ്യതിയാനങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് കോപ്പ് കൂട്ടുന്നത്. പൂച്ച, മുയല്‍, വിവിധ ഇനം പക്ഷികള്‍ എന്നിവയില്‍ ചില പ്രാദേശിക വ്യതിയാനങ്ങള്‍ പ്രകടമാണെങ്കിലും തെരുവ് നായ കളിലാണ് ക്രമാതീതമായ മാറ്റങ്ങള്‍ കണ്ട് വരുന്നത്.

stray-dog-2

തെരുവുനായ; കേരളത്തില്‍ വില്ലന്‍, ഗള്‍ഫില്‍ നിഷ്‌കളങ്കന്‍

പ്രകൃതിയെയും മുഴുവന്‍ ജീവനുകളെയും ഉദാത്തവും മഹനീയവുമായി കാണുന്ന ഗള്‍ഫ് നാട്ടില്‍ തെരുവുനായകള്‍ക്കും അതിന്റേതായ ഇടമുണ്ട്. എന്നാല്‍ കേരളത്തിലെപ്പോലെ വൃദ്ധരെയും പിഞ്ചു കുഞ്ഞുങ്ങളെയും കടിച്ചുകീറി കൊന്നു തള്ളുന്ന ക്രൂര മുഖമല്ല ഗള്‍ഫിലെലെ തെരുവുനായകള്‍ക്കുള്ളത്. ഓരിയിട്ടും കലപില കൂടിയും രംഗം വഷളാക്കാനും ഇവരൊരുക്കമല്ല, പൊതുവെ മൗനികളും ശാന്തരുമായ ഇവരുടെ വാസം ഉപകാരപരമെന്നല്ലാതെ, ജനജീവിതത്തിന് നാളിതുവരെ യാതൊരു ശല്യമോ ഭീഷണിയോ ആയിട്ടില്ലെന്നാണ് അധികൃതരുടെയും പൊതുജനങ്ങളുടെയും നിലപാട്.

stray-dog-1

പലപ്പോഴും കിട്ടുന്ന ഭക്ഷണം കഴിച്ച് ഒരിടത്ത് ഒതുങ്ങിക്കൂടുന്ന ഇവര്‍ തെരുവ് നായകളിലെ സാംസകാരിക വൈവിധ്യത്തിന്റെ ജീവ സാക്ഷികളാണ് ശബ്ദഘോഷങ്ങളും കലഹങ്ങളും വാഹന ഹോണുകളും നിയമം മൂലം നിയന്ത്രിച്ച ഗള്‍ഫിലെ ശാന്തമായ പ്രകൃതിക്ക് യോഗ്യവും യോജ്യവുമായൊരു ജീവിത രീതിയാണി വക്കുള്ളത്.

എന്നാല്‍ മനുഷ്യര്‍ക്കിടയിലെ കലഹങ്ങളും രാഷ്ട്രീയ കലാപ കെടുതികളും കണ്ടു വളരുന്നതിനാലാണ് കേരളത്തിലെ തെരുവുനായകള്‍ ഇത്രയേറെ ശല്യമായി മാറുന്നതെന്നാണ് പ്രവാസി മലയാളികളുടെ നിലപാട്, കൃത്യമായ ആസൂത്രണങ്ങളോ ശബ്ദ നിയന്ത്രണങ്ങളോ ഇല്ലാത്ത ഇന്ത്യന്‍ തെരുവുകളുടെ ആവാസവ്യവസ്ഥ ശീലിച്ച അവകള്‍ തങ്ങള്‍ മാത്രം നേരെയാവേണ്ടന്ന് ചിന്തിച്ചതിനാലാവണം കലഹ കലാപങ്ങള്‍ കൂട്ടി തങ്ങളുടെ ഭാഗധേയത്വവുമറിയിച്ച് പോരുന്നത്. മനുഷ്യജീവനുകള്‍ക്ക് വരെ ഭീഷണിയായി അവയുടെ കലഹ സ്വഭാവം വളരുമ്പോള്‍, തെരുവുനായകളെ ഉന്മൂലനം ചെയ്യുന്നതോടൊപ്പം അവയുടെ സാംസ്‌കാരികമാറ്റത്തിനുള്ള കാരണങ്ങള്‍ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്.

English summary
A Comparison between stray dogs in Kerala and Dubai by MP A Samad Omachappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X