കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂദാബി വിമാനത്താവളത്തില്‍ ഇന്ത്യാ-പാക് പതാകകളും വാഗാ അതിര്‍ത്തിയും!

  • By Desk
Google Oneindia Malayalam News

രണ്ടുദിവസങ്ങളിലായി നടക്കുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യദിനം ഒന്നിച്ചാഘോഷിക്കുകയാണ് അബൂദബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. ഓരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കായി വിമാനത്താവളം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ വന്നിറങ്ങിയരെ സ്വീകരിക്കുന്നത് പൊടുന്നനെ പാട്ടും ഡാന്‍സുമായി അവതരിക്കുന്ന ഫ്‌ളാഷ് മോബുകളാണ്. പലപ്പോഴും ബാഗേജിന് കാത്തിരിക്കുന്ന വേളയിലാണ് എല്ലാവരെയും അല്‍ഭുതപ്പെടുത്തി ഫ്‌ളാഷ് മോബെത്തുന്നത്.

abudhabi

പ്രസിദ്ധമായ വാഗാ അതിര്‍ത്തിയുടെ മാതൃകയാണ് ആകര്‍ഷണങ്ങളില്‍ പ്രധാനം. ഇന്ത്യ-0 കിലോമീറ്റര്‍, പാകിസ്താന്‍-0 കിലോമീറ്റര്‍ എന്നിങ്ങനെ രേഖപ്പെടുത്തിയ അതിര്‍ത്തിയില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഇന്ത്യക്കാരും പാകിസ്താനികളുമായ യാത്രക്കാരുടെ വലിയ തിരക്കാണ്. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തിന്റെ പ്രതീകം കൂടിയാണ് വാഗാ അതിര്‍ത്തി.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നും മൂന്നും ടെര്‍മിനലുകള്‍ ഇന്ത്യാ-പാക് പകാകകളാല്‍ അലംകൃതമാണ്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മറ്റ് കടകളും ആഘോഷങ്ങളില്‍ പങ്കുചേരുന്നുണ്ട്. സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകളും ഇവരുടെ വകയായുണ്ട്. ഇതിനു പുറമെ എയര്‍ പോര്‍ട്ടിന്റെ വി.ഐ.പി ടെര്‍മിനലില്‍ നറുക്കപ്പെടുന്ന 50 ഭാഗ്യവാന്‍മാര്‍ക്ക് ആഢംബര യാത്രയ്ക്കുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

English summary
Passengers travelling to or coming from Pakistan or India this week were treated to festivities at Abu Dhabi International Airport, marking the Pakistan Independence Day on August 14, and the Indian Independence Day on August 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X