കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈലില്‍ ചാറ്റ് ചെയ്ത് അബുദാബി റോഡില്‍ കറങ്ങേണ്ട പോലീസ് പിടിക്കും!!!

Google Oneindia Malayalam News

അബുദാബി: കാല്‍നട യാത്രക്കാര്‍ പലപ്പോഴും പരിസര ബോധമില്ലാതെ മൊബൈല്‍ ഫോണില്‍ സന്ദേശം വായിച്ചും,അയച്ചും അപകട രഹിതമായ രീതിയില്‍ റോഡുകളില്‍ കറങ്ങുന്നത് കണ്ടുവരുന്നതായി അബുദാബി പോലീസ് അറിയിച്ചു. പലപ്പോഴും സിഗ്‌നലുകളില്‍ ചുവന്ന നിറം മാറി വന്നാല്‍ പോലും ഇത്തരക്കാര്‍ റോഡിന്റെ മധ്യവശത്ത് മൊബൈലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പതുക്കെ നടന്ന് നീങ്ങുന്നത് വലിയ ഗതാഗത കുരുക്കിന് വഴിവെക്കുന്നതായും പോലീസ് അറിയിച്ചു.

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചത് പോലെ ഇത്തരം അശ്രദ്ധയിലുള്ള ഫോണ്‍ ഉപയോഗത്തിനെതിരെ പോലീസ് താക്കിത് നല്‍കുന്നു. മരണത്തിനോ ഗുരുതരമായ പരുക്കുകള്‍ക്കോ കാരണമാകുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറക്കുന്നതാണ് നല്ലതെന്ന് കേണല്‍ ജമാല്‍ അഭിപ്രായപ്പെട്ടു.

mobile

ചിലരാകട്ടെ റോഡിലൂടെ നടക്കുന്നതു തന്നെ മൊബൈലില്‍ ചാറ്റ് ചെയ്തു കൊണ്ടാണ് മറുതലക്കലുള്ളവരുടെ സന്ദേശങ്ങള്‍ ചിലപ്പോള്‍ മാനസികമായി തളര്‍ത്തുന്നതാണെങ്കില്‍ ഇവര്‍ പരിസരം മറന്ന് പ്രതികരിക്കുന്നതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

English summary
Abudabi Police: Mobiles phones not to be use while walking on the road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X