കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടം:അബുദാബിയില്‍ മണിയ്ക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബിയില്‍ യാത്രക്കാരെ വലച്ച് മണിയ്ക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്. വ്യാഴാഴ്ച രാവിലെ അല്‍ ഖൈല്‍ റോഡില്‍ ഉണ്ടായ രണ്ട് വാഹനാപകടങ്ങളാണ് യാത്രക്കാരെ വലച്ചത്.

അല്‍ ഖാലില്‍ റോഡിലും അല്‍ മെയ്ദാന്‍ പാലത്തിലുമാണ് അപകടങ്ങള്‍ നടന്നത്. ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെത്തുടര്‍ന്ന് മണിയ്ക്കൂറുകളോളമാണ് ഗാതാഗതം തടയപ്പെട്ടത്. പലയാത്രക്കാരും അപകടസ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ നോക്കി കണ്ടതും ഗതാഗത കുരുക്ക് വര്‍ധിയ്ക്കാനിടയാക്കി.

Abu Dhabi

ദുബായ് മാളിനടുത്തും കാറുകള്‍ ഉള്‍പ്പടെയുള്ളവ മണിയ്ക്കൂറുകളോളം കുരുങ്ങിക്കിടന്നു. ദുബായിലേയ്ക്കും അബുദാബിയിലേയ്ക്കുമുള്ള യാത്രക്കാരാണ് അപകടത്തെത്തുടര്‍ന്ന് വലഞ്ഞത്. ജെബേല്‍ അലിയിലേയ്ക്ക് പോകുന്നതിനും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗതാഗതക്കുരുക്ക് നിയന്ത്രിയ്ക്കാനായത്.

English summary
Two accidents in direction of Abu Dhabi causing tailbacks stretching to Business Bay crossing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X