കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ഖത്താല്‍ ബാവ ഹാജിക്ക് വാണിജ്യ ലോകത്തിന്റെ സ്‌നേഹാദരം

സല്യൂട്ട് ബാവ ഹാജി എന്ന പേരില്‍ നടന്ന സ്‌നേഹാദര ചടങ്ങ് ബാവഹാജിയുടെ നന്മകള്‍ നിറഞ്ഞ വഴികളെ സമൂഹത്തിന് പരിചയപ്പെടുത്തുന്ന വിത്യസ്ത ചടങ്ങായി മാറി.

Google Oneindia Malayalam News

ദുബായ്: അരനൂറ്റാണ്ടിന്റെ പ്രവാസ ജീവിതം കൊണ്ട് വിപുലമായ ബിസ്‌നസ് ലോകം പടുത്തുയര്‍ത്തുകയും ജീവിത വഴികളെ നന്മകള്‍ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത പാറപ്പുറത്ത് മൊയ്തിന്‍ കുട്ടി എന്ന അല്‍ ഖത്താല്‍ ബാവ ഹാജിയ്ക്ക് പ്രവാസ വാണിജ്യ ലോകത്തിന്റെ സ്‌നേഹാദരം കൈമാറി. ബാര്‍ദുബായിലെ മുഗള്‍ റെസ്റ്ററാന്റ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐപിഎഐ (ഇന്ത്യ) യാണ് ബാവ ഹാജിയെ ആദരിച്ചത്. സല്യൂട്ട് ബാവ ഹാജി എന്ന പേരില്‍ നടന്ന സ്‌നേഹാദര ചടങ്ങ് ബാവഹാജിയുടെ നന്മകള്‍ നിറഞ്ഞ വഴികളെ സമൂഹത്തിന് പരിചയപ്പെടുത്തുന്ന വിത്യസ്ത ചടങ്ങായി മാറി.

ഐപിഎഐ (ഇന്ത്യ) ചെയര്‍മാന്‍ കെ പി സഹീറിന്റെ അധ്യക്ഷതയില്‍ മുന്‍ എം എല്‍ എ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അല്‍ മുര്‍ഷിദി ഗ്രൂപ്പ് സ്ഥാപകന്‍ സി എം ഖലിദ് മുഹമ്മദ് പെന്നാട അണിയിച്ചു. അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി ബാവ ഹാജിക്ക് സല്യൂട്ട് ബാവ ഹാജി എന്ന സ്‌നേഹാദര പുരസ്‌കാരം സമര്‍പ്പിച്ചു.

dubai

ബഷീര്‍ തിക്കോടി ആമുഖ പ്രഭാക്ഷണം നടത്തി. ട്രഷര്‍ സി കെ മുഹമ്മദ് ഷാഫി, നെല്ലറ ശംസുദ്ധീന്‍, മുസ്തഫ അല്‍ ഖത്താല്‍, ദീലിപ് രാജ്, ഷാജഹാന്‍ ഒയാസിസ്, സാഹില്‍ ഹാരിസ്, ഗഫൂര്‍ ശാസ്, തല്‍ഹത്ത്, ജെജെ കാഞ്ഞിരക്കാടന്‍, ഫാതില്‍, വിഷ്ണു, പുന്നക്കന്‍ മുഹമ്മദാലി, കെ എം അബ്ബാസ്, യുനസ് തണല്‍, സാബു വര്‍ഗിസ്, മുസ്തഫ തിരൂര്‍, മുഹമ്മദ് കൂട്ടി ഹാജി അല്‍ ഖത്താല്‍, ഡനാറ്റാ തോമസ്, അബു തോമസ്, സിദ്ധീഖ് തോക്കാട്ട്, സലിം, സലാം വള്ളിക്കുന്ന്, വാഹിദ്, അനീഷ് കുമാര്‍, കെ പി അബ്ദുല്‍ വാഫി, സി കെ സാഹില്‍ തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു. എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് സ്വാഗതവും അസീസ് മണമ്മല്‍ നന്ദിയും പറഞ്ഞു. തുടന്ന് മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ കോര്‍ത്ത് ഇണക്കി ഗാന വിരുന്നും അരങ്ങേറി.

English summary
Al Qathal Bava Haji has been honoured by business world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X