കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാന തട്ടിപ്പ് വ്യാപകമാകുന്നു..ജാഗ്രതൈ!!!!

Google Oneindia Malayalam News

ദുബായ്: വന്‍കിട കമ്പനികളുടെ ഗള്‍ഫിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ് പ്രതിനിധിയായിട്ടായിരിക്കും വിദേശ രാജ്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ജോലി വാഗ്ദാനങ്ങള്‍ ലഭിക്കുക. നിരവധി ഉപഭോക്താക്കളുള്ള ഞങ്ങളുടെ കമ്പനിയുടെ ഗള്‍ഫിലെ പ്രതിനിധിയാവാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് മെയില്‍ വരുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാവുന്നത്. ആര്‍ക്കും പെട്ടന്ന് ആകര്‍ഷണം തോന്നാന്‍ വന്‍ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യും.

പാര്‍ടൈം ജോലിയായും ഇതിനെ കാണാമെന്ന് കമ്പനി വാഗ്ദാനം നല്‍കും. ഇതിനായി ഒരു പ്രതേക അക്കൗണ്ട് നിങ്ങളുടെ പേരില്‍ ഏതെങ്കിലും ബാങ്കില്‍ ആരംഭിക്കാന്‍ ആവശ്യപ്പെടും. ജോലിയില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ എക്കൗണ്ടിലെത്തുന്ന പണത്തില്‍ നിന്നും കമ്മീഷന്‍ ഒഴിച്ചുള്ള തുക കമ്പനി പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കാന്‍ പറയും. സൗദിയില്‍ നിന്നും ഇത്തരത്തില്‍ പണം അയച്ചു കുരുക്കിലായ പെരിന്തല്‍മണ്ണ സ്വദേശി ഫസല്‍ റഹ്മാന് അനുഭവിക്കേണ്ടി വന്നത് നീണ്ട കാലത്തെ ജയില്‍ വാസവും കേസന്യേഷണത്തിന്റെ നൂലാമാലകളും.

fakecvs

ഇത്തരത്തില്‍ തന്റെ അക്കൗണ്ടിലേക്ക് എത്തിയ ഭീമമായ തുക കമ്മീഷന്‍ കഴിച്ച് ഒരു പ്രമുഖ മണി എക്‌സ്‌ചേഞ്ച് വഴി ഫസല്‍ വിദേശത്തുള്ള വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം ബാങ്ക് അധിക്രതര്‍ ബാങ്കിലേക്ക് വിളിപ്പിച്ച് പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്യേഷിച്ചു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതിരുന്ന ഫസല്‍ ഉടനെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. പിന്നീട് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ എത്തി കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് താന്‍ വലിയൊരു ചതിയില്‍പ്പെട്ട വിവരം ഫസല്‍ അറിയുന്നത്.

ഗള്‍ഫിലുള്ള ബിസിനസ്സ് പ്രമുഖരുടെ അക്കൗണ്ട് ഹാക്ക് ചെയ്തു അക്കൗണ്ടിലുള്ള പണം ഫസലിന്റെ അക്കൗണ്ടിലെത്തിക്കുകയായിരുന്നു തട്ടിപ്പുകാര്‍ ചെയ്തിരുന്നത്. പിന്നീട് ഫസല്‍ വഴി പണം അവരുടെ നാട്ടിലേക്കും. താന്‍ നിരപരാധിയാണെന്ന് പറഞ്ഞത് കേസന്യേഷിക്കുന്ന ഏജന്‍സികള്‍ക്ക് ബോധ്യമായെങ്കിലും അന്യേഷണം പൂര്‍ത്തിയാകുന്നതുവരെ ജയില്‍ വാസം അനുഭവിക്കാനായിരുന്നു ഫസലിന്റെ വിധി. മാസങ്ങളോളം നീണ്ട അന്യേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഫസലിനെ അധിക്രതര്‍ ജയില്‍ മോചിതനാക്കി. തട്ടിപ്പുകാര്‍ അടുത്ത കണ്ണിയെ തേടി ഓണ്‍ലൈനില്‍ അലയുകയാണ്. കരുതിയിരിക്കുക... ഫസലിന് ലഭിച്ച ആനുകൂല്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചെന്നു വരില്ല. ജാഗ്രതൈ....

English summary
Alert: Fake job offer from Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X