കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

Google Oneindia Malayalam News

ഒമാന്‍: രാജ്യത്ത് അനധിക്രതമായി താമസിക്കുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാന്‍ അവസരം ഒരുക്കുന്ന പൊതുമാപ്പ് കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ ഒമാന്‍ മാന്‍ പവര്‍ മന്ത്രാലയം തീരുമാനിച്ചു. മെയ് 3 ന് ആരംഭിച്ച് ജുലൈ 30 ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച പൊതുമാപ്പാണ് മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്. അവസാന ദിവസമായ ഇന്നലെ.
മിക്ക എംബസികളിലും പൊതുമാപ്പ് പ്രയോജനപ്പെടുത്തുവാനുള്ള ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു ഇന്ത്യ, ബംഗ്ലാദേശ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഒമാനില്‍ പ്രധാനമായും അനധിക്രതമായി കഴിയുന്നത്. രാജ്യത്ത് ഏതാണ്ട് അരലക്ഷം പേര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ആശ്വാസമാകുക. ഇതില്‍ തന്നെ ഏതാണ്ട് 14,000 പേര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

oman


7382 പേര്‍ ഇതിനകം രാജ്യം വിടുകയും ചെയ്തു. 6872 പേര്‍ പേര് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. ഏതായാലും മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ പേര്‍ക്ക് ആശ്വാസമാകുമെന്നാണ് അധിക്രതരുടെ പ്രതീക്ഷ. ഇനിയും നടപടികള്‍ ആരംഭിക്കാത്തവര്‍ എത്രയും പെട്ടന്ന് എംബസികളില്‍ നേരിട്ടെത്തി പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് മാന്‍ പവര്‍ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ അവസാന വാരം അവസാനിക്കുന്ന പൊതുമാപ്പ് കാലാവധിക്കു ശേഷം രാജ്യത്ത് ശക്തമായ തെരച്ചില്‍ ആരംഭിക്കുമെന്നും ഇതില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

English summary
Amnesty deadline extended for illegals in Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X