കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിനില്‍ പൊതുമാപ്പ് നിലവില്‍ വന്നു

Google Oneindia Malayalam News

മനാമ: രാജ്യത്ത് അനധിക്രതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാനുള്ള സുവര്‍ണ്ണാവസരമായ പൊതുമാപ്പ് ബഹറിനില്‍ നിലവില്‍ വന്നു. ഈ കാലയളവില്‍ നിയമപരമായി നാട്ടിലേക്ക് മടങ്ങാനും, യാതൊരു പിഴയും കൂടാതെ മറ്റ് ജോലികളിലേക്ക് നിയമപരമായി മാറുവാനുമുള്ള അവസരവും തൊഴിലാളികള്‍ക്കുണ്ടാവും.

പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്ക് തിരിച്ച് പോയവര്‍ക്ക് ബഹറിനിലേക്ക് മടങ്ങി വരാന്‍ യാതൊരു വിധത്തിലുള്ള തടസ്സവും ഉണ്ടാവില്ലെന്ന് അധിക്രതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിസാ കലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയവരും, മറ്റ് കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഒളിച്ചോടി രാജ്യത്ത് തങ്ങിയിരിക്കുന്നതുമായ ഇന്ത്യക്കാരായ തൊഴിലാളികള്‍ ബഹറിന്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി അധിക്രതര്‍ അറിയിച്ചു. യാതൊരു വിധത്തിലുള്ള പിഴ കൂടാതെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടാതെയും സ്വദേശത്ത് മടങ്ങാനോ രേഖകള്‍ ശരിയാക്കി രാജ്യത്ത് നിയമാനുസ്രതമായി താമസം മാറാനോ ഉള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.

bahrain-map

പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി യാതൊരു വിധത്തിലുള്ള ഫീസും അധിക്രതര്‍ ഈടാക്കുന്നുമില്ല. സ്വദേശത്ത് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി അതിനായുള്ള അപേക്ഷ നല്‍കണം. കൂടാതെ എമിഗ്രേഷന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് യാത്ര രേഖകള്‍ ഹാജരാക്കി കാലാവധി നീട്ടി വാങ്ങണമെന്ന് എല്‍.എം.ആര്‍.എ അറിയിച്ചു.

English summary
Amnesty offered to overstaying foreigners in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X