കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിന്‍ പൊതുമാപ്പില്‍ ഇന്ത്യക്കാര്‍ രാജ്യം വിടാന്‍ തയ്യാറല്ല!!

Google Oneindia Malayalam News

മനാമ: പൊതുമാപ്പില്‍ രാജ്യം വിടാന്‍ ബംഗ്ലാദേശികള്‍ തിക്കും തിരക്കും കൂട്ടുന്നു. ഇന്ത്യക്കാരവട്ടെ ഒരാള്‍ പോലും എംബസിയെ സമീപിച്ചിട്ടുമില്ല. ബഹറിനില്‍ അനധിക്രതരായി താമസിക്കുന്നവരുടെ കണക്കു നോക്കിയാല്‍ ബംഗ്ലാദേശ് പൗരന്‍മാരായിരിക്കും എണ്ണത്തില്‍ കൂടുതല്‍ ഉണ്ടാവുക. പൊതുമാപ്പ് നിലവില്‍ വന്ന ജുലൈ ഒന്നു മുതല്‍ ബംഗ്ലാദേശ് എംബസിക്കു മുന്നില്‍ തിക്കും തിരക്കുമായി.

മിക്കവരും 5 ഉം 10 ഉം വര്‍ഷമായി വിസയോ അനുബന്ധ രേഖകളോ ഇല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍. കാര്‍ കഴുകലും, ഹോട്ടലുകളുടേയും മറ്റും അകം ജോലികളില്‍ ഏര്‍പ്പെട്ടും ജീവിതം കഴിച്ചുകൂട്ടുന്നവര്‍. എംബസിയില്‍ എത്തുവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരെ അധിക്രതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്തിയവരില്‍ മിക്കവരും എത്രയും പെട്ടന്ന് നാട്ടിലെത്തിച്ചേരാനുള്ള ആഗ്രഹവുമായാണ് വന്നിരിക്കുന്നത്. ഭീമമായ തുക നല്‍കി ഫ്രീ വീസയിലാണ് പലരും ബഹറിനില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

bahrain-map

തുച്ചമായ ശമ്പളത്തില്‍ നിന്നും മിച്ചം ലഭിക്കുന്ന തുക സ്വരൂപിച്ച് കടം വീട്ടുമ്പോഴേക്കും വിസാ പുതുക്കേണ്ട സമയം വന്നെത്തും. വിസ നല്‍കിയ സ്‌പോണ്‍സര്‍ വന്‍ തുക വീസാ പുതുക്കാന്‍ ആവശ്യപ്പെടുമ്പോഴാണ് പലരും ഒളിച്ചോടുന്നത്. ഇത്തരത്തില്‍ അനധിക്രമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പൊതുമാപ്പ്.

ഏതാണ്ട് 61000 പേര്‍ രാജ്യത്ത് അനധിക്രതമായി തങ്ങുന്നുണ്ടെന്നാണ് ബഹ്‌റിന്‍ അധിക്രതര്‍ വ്യക്തമാക്കുന്നത്. ഇതില്‍ നിരവധി ഇന്ത്യക്കാരുണ്ടെങ്കിലും പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഒരാള്‍ പോലും ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടില്ലന്നതാണ് ഏറെ കൗതുകകരം..

English summary
Amnesty rush at embassies in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X