കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരായ ഉപരോധം: സൗദിയും കൂട്ടാളികളും പത്തിമടക്കി; യുഎസ് കമ്പനികളെ തൊടില്ല

  • By Desk
Google Oneindia Malayalam News

ദുബായ്:ഖത്തറിനെതിരായ ഉപരോധത്തിന്റെ പേരില്‍ അവിടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളെ തങ്ങള്‍ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കില്ലെന്നു സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ക്ക് എഴുതിക്കൊടുത്തു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിനാണ് നാല് അറബ് രാജ്യങ്ങള്‍ കത്തെഴുതിയത്. ഖത്തറുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ തങ്ങളുമായി വ്യാപാര-വാണിജ്യ ബന്ധമുള്ള അമേരിക്കന്‍ കമ്പനികളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് കത്തിന്റെ ഉള്ളടക്കം. യൂറോപ്യന്‍ യൂനിയന് ഇതുമായി ബന്ധപ്പെട്ട് വാക്കാല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കത്തിന്റെ കാര്യം ഔദ്യോഗികമായി അംഗീകരിക്കാന്‍ അറബ് രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കഴിഞ്ഞ മാസം സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സൗദിയുടെയും സഖ്യരാജ്യങ്ങളുടെയും ഈ നിലപാട് മാറ്റമെന്നാണ് സൂചന.

qatar

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഖത്തറുമായുള്ള ഇടപാടിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുമ്പോഴാണ് അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. കോണിക്കണക്കിന് ഡോളറിന്റെ വിവിധ പദ്ധതികളാണ് അറബ് രാജ്യങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ കൈകാര്യം ചെയ്യുന്നത്.
English summary
Four Arab countries that boycotted Qatar have told Washington that US companies doing business with them would not be punished for ties with Doha, four sources with knowledge of the matter have said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X