കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേറ്റ് കഴിഞ്ഞ ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതിനുള്ള വ്യാജ സ്റ്റിക്കറുകളുമായി യുവാവ് പിടിയില്‍

ഡേറ്റ് കഴിഞ്ഞ ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നതിനുള്ള വ്യാജ സ്റ്റിക്കറുകളുമായി യുവാവ് പിടിയില്‍

  • By Desk
Google Oneindia Malayalam News

റാസല്‍ഖൈമ: സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പ്പെടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക് ഒട്ടിക്കുന്നതിനുള്ള വ്യാജ സ്റ്റിക്കറുമായി അറബ് യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി. ഉല്‍കണ്ഠാകുലനായി കാണപ്പെട്ട ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് പോലിസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഡേറ്റ് കഴിഞ്ഞ ഉല്‍പ്പന്നങ്ങളില്‍ പതിക്കുന്നക്കുന്നതിനുള്ള പുതിയ ഡേറ്റോടു കൂടിയ നിരവധി വ്യാജ സ്റ്റിക്കറുകള്‍ കണ്ടെടുത്തത്.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തന്റെ കൈവശമുള്ള എക്‌സ്പയറി തീയതി കഴിഞ്ഞ സാധനങ്ങളില്‍ ഒട്ടിച്ച് അവ വീണ്ടും വില്‍പ്പന നടത്തുന്നതിനു വേണ്ടിയാണ് സ്റ്റിക്കര്‍ കൊണ്ടുവന്നതെന്ന് യുവാവ് സമ്മതിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമ മുനിസിപ്പാലിറ്റി-ആരോഗ്യവിഭാഗം അധികൃതരെ അറിയിച്ചതനുസരിച്ച് അവര്‍ നടത്തിയ റെയിഡില്‍ തീയതി കഴിഞ്ഞ നിരവധി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി റാസല്‍ ഖൈമ കസ്റ്റംസ് ഡയരക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ മെഹ് രിസി പറഞ്ഞു. ഇവ പോലിസ് പിടിച്ചെടുത്ത് നശിപ്പിച്ചു. യുവാവിന് നിയമനടപടികള്‍ക്കായി പോലിസിന് കൈമാറി. കച്ചവടക്കാരനായ ഇയാള്‍ ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. ഇത്തരം സ്റ്റിക്കറുകള്‍ യു.എ.ഇയില്‍ നിന്ന് പ്രിന്റ് ചെയ്താല്‍ പിടിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇയാള്‍ പുറത്തുനിന്ന് ഇവ അച്ചടിച്ചുകൊണ്ടുവന്നത്. ഇന്നാള്‍ ഇയാളുടെ പെരുമാറ്റത്തിലെ ബേജാറ് കണ്ട പോലിസ് പിടികൂടി പരിശോധിക്കുകയായിരുന്നു.

arrest

ഈ വര്‍ഷം ഇത്തരം നിരവധി തട്ടിപ്പുകള്‍ കസ്റ്റംസ് വിഭാഗം കണ്ടെത്തിയതായി ഡയരക്ടര്‍ ജനറല്‍ അറിയിച്ചു. നികുതി വെട്ടിപ്പ്, തെറ്റായ രേഖകള്‍ ഹാജരാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കസ്റ്റംസ് പലപ്പോഴും ആളുകളെ പിടികൂടുന്നത്.

വിമാനത്താവളത്തിലെത്തുന്നവരില്‍ നിന്ന് മയക്കുമരുന്നുകള്‍, ആഭിചാരക്രിയകള്‍ക്കുള്ള സാധനങ്ങള്‍, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍, വ്യാജ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിയമവിരുദ്ധമായ ഒട്ടേറെ സാധനങ്ങള്‍ കസ്റ്റംസ് പിടികൂടിയതായും അദ്ദേഹം പറഞ്ഞു.

English summary
he Ras Al Khaimah Customs has foiled an attempt of an Arab passenger to smuggle a large amount of stickers for expired cosmetics at the emirate's international airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X