കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ദുബായില്‍ അറസ്റ്റില്‍? അതോ കാനഡയിലേയ്ക്ക് കടന്നോ?

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ പ്രതിസന്ധിയിലായ ജ്വല്ലറി ഗ്രൂപ്പ് അറ്റ്‌ലസ് ഗ്രൂപ്പ് തന്നെയെന്ന് ഉറപ്പായി. ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ എന്ന എംഎം രാമചന്ദ്രന്‍ നായരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തതായി യുഎഇയിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 550 മില്യണ്‍ ദിര്‍ഹം (ഏകദേശ് ആയിരം കോടിയോളംരൂപ)അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തിട്ടുണ്ട് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഷോപ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്.

രാമചന്ദ്രന്‍ നായര്‍ മാത്രമല്ല, ഇദ്ദേഹത്തിന്റെ മകളും ഓഗസ്റ്റ് 23 മുതല്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്. തിനിടെ രാമചന്ദ്രന്‍ നായര്‍ കാനഡയിലേയ്ക്ക് കടന്നതായും വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.

 രാമചന്ദ്രന്‍ നായര്‍ അറസ്റ്റില്‍?

രാമചന്ദ്രന്‍ നായര്‍ അറസ്റ്റില്‍?

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ ഓഗസ്റ്റ് 23 ന് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് ഖലീജ് ടൈംസ് പുറത്ത് വിടുന്ന വാര്‍ത്ത. ഇദ്ദേഹത്തോടൊപ്പം മകളേയും അറസ്റ്റ് ചെയ്തിട്ടുണ്ടത്രെ.

ബുര്‍ ദുബായ്

ബുര്‍ ദുബായ്

ബുര്‍ ദുബായിലെ ഡിറ്റന്‍ഷന്‍ സെന്ററിലാണ് രാമചന്ദ്രന്‍ നായര്‍ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കായുള്ള കേന്ദ്രത്തിലാണ് മകള്‍ ഉള്ളത്.

ചെക്ക് മടങ്ങി?

ചെക്ക് മടങ്ങി?

ചെക്കുകള്‍ മടങ്ങിയതിന്റെ പേരിലാണ് രണ്ട് പേരേയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരിയ്ക്കുന്നത് എന്നാണ് റിപ്കപോർട്ടുകൾ.

അഞ്ച് പരാതികള്‍

അഞ്ച് പരാതികള്‍

വിവിധ ബാങ്കുകളാണ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ പരാതികള്‍ നല്‍കിയിട്ടുള്ളത്. രണ്ട് പരാതികള്‍ റഫാ പോലീസ് സ്‌റ്റേഷനിലും രണ്ടെണ്ണം നയിഫിലും ഒന്ന് ബുര്‍ ദുബായിലെ പോലീസ്‌റ്റേഷനിലും ആണ് ഉള്ളത്.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന്

ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന്

ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് മാത്രം ഏതാണ്ട് 126 കോടി രൂപ അടുത്തിടെ അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തിരുന്നു.

അറസ്റ്റ് വ്യാജ വാര്‍ത്തയോ

അറസ്റ്റ് വ്യാജ വാര്‍ത്തയോ

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ അറസ്റ്റിലാണെന്ന് തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചുവെന്നാണ് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് എന്തുകൊണ്ട് രഹസ്യമാക്കി വയ്ക്കുന്നു എന്ന കാര്യത്തില്‍ ഉത്തരമില്ല.

പണം കാനഡയിലേയ്ക്ക്?

പണം കാനഡയിലേയ്ക്ക്?

അക്കൗണ്ടിലുണ്ടായ പണം മുഴുന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ കാനഡയിലെ മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നാണ് യുഎഇയിലെ ബാങ്കിങ് മേഖലയില്‍ പ്രചരിയ്ക്കുന്ന അഭ്യൂഹം.

കാനഡയിലേയ്ക്ക് കടന്നോ

കാനഡയിലേയ്ക്ക് കടന്നോ

ഓഗസ്റ്റ് 23 ന് രാമചന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തു എന്നാണ് ഖലീജ് ടൈംസിന്റെ വാര്‍ത്ത. എന്നാല്‍ ഓഗസ്റ്റ് 14 ന് തന്നെ ജ്വല്ലറികള്‍ പൂട്ടിയ വാര്‍ത്ത മലയാളം വണ്‍ ഇന്ത്യ പുറത്ത് വിട്ടിരുന്നു. രാമചന്ദ്രന്‍ നായര്‍ കാനഡയിലേയ്ക്ക് കടന്നതായി അന്ന് തന്നെ അഭ്യൂഹം ഉണ്ടായിരുന്നു.

സഹായിത്തിന് ആളുകള്‍

സഹായിത്തിന് ആളുകള്‍

രാമചന്ദ്രന്‍ നായരെ സഹായിക്കാന്‍ തയ്യാറായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. പറ്റിയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ അദ്ദേഹം എത്രയോ നേരത്തെ രാജ്യം വിട്ടേനെ എന്നാണ് ഗ്രൂപ്പ് ചെയര്‍മാന്‍ താഹിദ് അബ്ദുള്ള പറയുന്നത്.

സംഭവിച്ചതെന്ത്

സംഭവിച്ചതെന്ത്

അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന് എന്താണ് സംഭവിച്ചതെന്ന് നിയും വ്യക്തമല്ല. രാമചന്ദ്രന്‍ നായുടെ ഫോണ്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി സ്വിച്ച്ഡ് ഓഫ് ആണ്.

English summary
Atlas Jewellery owner, daughter detained in Dubai - Khajeej Times report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X