കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രനെ സഹായിക്കാന്‍ പ്രവാസികള്‍, ഇനി സ്വര്‍ണം അറ്റ്‌ലസില്‍ നിന്ന് മാത്രം!

Google Oneindia Malayalam News

ദുബായ്: ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് ദുബായില്‍ അറസ്റ്റിലായ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ഇപ്പോഴും തടവിലാണ്. പുറത്തിറക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഒന്നും പറയാറായിട്ടില്ല.

അറ്റ്‌ലസ് ജ്വല്ലറി അധികൃതരും യുഎഇയിലെ വ്യവസായികളും എല്ലാം രാമചന്ദ്രന്‍ നായര്‍ക്ക് വേണ്ടി രംഗത്തുണ്ട്. എന്നാല്‍ അതിനും അപ്പുറമാണ് യുഎഇയിലെ മലയാളികളുടെ പിന്തുണ.

ഒരു സ്വര്‍ണ വ്യാപാരിയ്ക്ക് വേണ്ടി ഒരു ജനസമൂഹം തന്നെ നേരിട്ട് രംഗത്തിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാണ് അവര്‍ രാമചന്ദ്രന്‍ നായരെ സഹായിക്കുന്നത്.

സപ്പോര്‍ട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍

സപ്പോര്‍ട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍

വി സപ്പോര്‍ട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ എന്ന് ഒരു ഹാഷ്ടാഗ് തന്നെയുണ്ട് ഇപ്പോള്‍ ഫേസ്ബുക്കില്‍.

നമുക്ക് കൈത്താങ്ങാവാം

നമുക്ക് കൈത്താങ്ങാവാം

'സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇനി അറ്റ്‌ലസില്‍ നിന്ന് വാങ്ങിയാലോ' എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്.

പ്രചാരണം മാത്രമല്ല

പ്രചാരണം മാത്രമല്ല

വെറതേ ആരെങ്കിലും പ്രചരിപ്പിയ്ക്കുന്ന സംഗതി മാത്രമല്ല ഇത്. തങ്ങളാല്‍ കഴിയുന്നത്ര സ്വര്‍ണം വാങ്ങി സഹായിക്കാന്‍ ഒട്ടേറെ പേര്‍ രംഗത്ത് വരുന്നുണ്ട്.

ഇന്‍വോയ്‌സുകള്‍ ഫേസ്ബുക്കില്‍

ഇന്‍വോയ്‌സുകള്‍ ഫേസ്ബുക്കില്‍

അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയതിന്റെ ബില്ലുകളും ചിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

പിന്തുണ ഏറെ

പിന്തുണ ഏറെ

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.

ജാമ്യം നിഷേധിച്ചു

ജാമ്യം നിഷേധിച്ചു

രാമചന്ദ്രന്‍ നായര്‍ക്ക് ദുബായിലെ കോടതി ജാമ്യം നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ മോചനം ഇനിയും നീളും.

മകളും ജയിലില്‍

മകളും ജയിലില്‍

രാമചന്ദ്രന്‍ നായര്‍ക്കാപ്പം മകളും അറസ്റ്റിലാണ്. ഇവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല.

പിന്നില്‍ ചതിയോ

പിന്നില്‍ ചതിയോ

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പിന്നില്‍ ചതിയുണ്ടെന്ന രീതിയിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ജ്വല്ലറികള്‍ ചുളുവിലയ്ക്ക് സ്വന്തമാക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായും ആരോപണം ഉണ്ട്.

English summary
Atlas Ramachandran's Arrest: Indian expats commit to Atlas gold rush to help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X