കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.ടി.എം കുട്ടിയുടെ പേരില്‍ മികച്ച ഇസ്ലാമിക ഗ്രന്ഥങ്ങള്‍ക്ക് അവാര്‍ഡ്

Google Oneindia Malayalam News

ജിദ്ദ: ജിദ്ദയുടെ പൊതു പ്രവര്‍ത്തന മേഖലയിലും മത പ്രബോധന മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഐ.ഡി.സി സ്ഥാപക നേതാവും എഴുത്തുകാരനുമായ കെ.ടി.എം കുട്ടിയുടെ നാമധേയത്തില്‍ മലയാളത്തിലെ മികച്ച ഇസ്ലാമിക ഗ്രന്ഥത്തിനു അവാര്‍ഡ് നല്‍കും. കെ.ടി.എം കുട്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദ ഐ.ഡി.സി ഒരുക്കിയ അനുസ്മരണ സമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവുമായിരിക്കും അവാര്‍ഡ്. ഓരോ വര്‍ഷവും രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ പുസ്തകം തെരഞ്ഞെടുക്കുക.ഐ.ഡി.സി ആസ്ഥാനമായ ധര്‍മപുരിയില്‍ വെച്ച് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് മലയാളത്തിലെ ഇസ്ലാമിക ഗ്രന്ഥങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും ശ്രദ്ധേയമായി.

award

നിഷ്പക്ഷവും ലക്ഷ്യബോധത്തോടെയുമുള്ള ഇസ്ലാമിക രചനകള്‍ മലയാളത്തില്‍ ദുര്‍ലഭമാണെന്നും ഇതര മതവിഭാഗങ്ങളെ കൂടി പരിഗണിച്ച് കൊണ്ടുള്ള ഗ്രന്ഥങ്ങളും വിവര്‍ത്തനങ്ങളും മലയാളത്തിനു ആവശ്യമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ മികച്ച ഇസ്ലാമിക ഗ്രന്ഥത്തിനു അവാര്‍ഡ് നല്‍കുന്നത് പ്രശംസനീയമാണ്. വിവാദങ്ങള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന മത ഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യം കാണുന്നുണ്ടോ എന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ചിന്തിക്കണമെന്നും പ്രസംഗകര്‍ ആവശ്യപ്പെട്ടു.

മലയാളത്തില്‍ ഏറെ പ്രചരിപ്പിക്കെണ്ടതും ചര്‍ച്ച ചെയ്യേണ്ടപ്പെടെണ്ടതുമായ ഗ്രന്ഥമാണ് കെ.ടി.എം കുട്ടി രചിച്ച ഇസ്ലാമിക് ബാങ്കിംഗ് എന്ന പുസ്തകമെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ അഭിപ്രായപ്പെട്ടു. ശാന്തവും തെളിഞ്ഞതുമായ ഒരു തടാകം പോലെ കളങ്ക രഹിതമായ മനസ്സായിരുന്നു കെ.ടി.എം കുട്ടിയുടേതെന്നു പത്ര പ്രവര്‍ത്തകനും കെ.ടിയുടെ സഹ പ്രവര്‍ത്തകനായി ദീര്‍ഘ കാലം ജോലി ചെയ്യുകയും ചെയ്ത കെ.യു. ഇഖ്ബാല്‍ പറഞ്ഞു.

വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഒരു പോലെ സൂക്ഷ്മത പുലര്‍ത്തിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു കെ.ടി എന്ന് ഇഖ്ബാല്‍ അനുസ്മരിച്ചു. അക്ഷര സ്‌നേഹികളെ ഏറെ സ്‌നേഹിച്ച കെ.ടി.എം കുട്ടി സാഹിത്യവാസനയുള്ളവരേ ഇപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് കഥാകൃത്ത് അബു ഇരിങ്ങാട്ടിരി പറഞ്ഞു. കെ.ടിയുടെ രചനകള്‍ കൂടുതല്‍ വായിക്കപ്പെടും വിധം കേരളത്തില്‍ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍ ഗാമികള്‍ കാലിക പ്രസക്തമായ രചനകള്‍ക്കായി ഊര്‍ജ്ജം ചിലവഴിച്ചെങ്കില്‍ സമകാലികര്‍ നിസ്സാരമായ വാഗ്വാദങ്ങളിലേര്‍പ്പെട്ടു സമയവും സമ്പത്തും നഷ്ട്ടപ്പെടുത്തുന്ന കാഴ്ച വേദനാജകരമാണെന്നു ഐ.ഡി.സി അമീര്‍ ഹുസൈന്‍ ബാഖവി പറഞ്ഞു. കെ.ടിയുടെ ജീവിതവും രചനകളും എന്നും മലയാളികള്‍ക്ക് മാതൃകയാകും വിധം രേഖപ്പെടുത്തെണ്ടതുണ്ടെന്നു കെ.സി അബ്ദുറഹ്മാന്‍ പറഞ്ഞു

.അഡ്വക്കറ്റ് കെ.എച്ച്. എം മുനീര്‍ സാഹിബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ നാസര്‍ ചാവക്കാട് സ്വാഗതം പറഞ്ഞു. ജലീല്‍ കണ്ണമംഗലം നന്ദി പറഞ്ഞു. മുഹമ്മദ് ബാഖവി ഖിറാഅത്ത് നടത്തി.

English summary
Award for Islamic opus in the name of KTM Kutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X