കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തനാര്‍ബുദത്തിനെതിരെയുള്ള കാമ്പയിനുമായി ആമിന ഹോസ്പിറ്റല്‍

Google Oneindia Malayalam News

അജ്മാന്‍: സ്ത്രീകള്‍ ഏറെ ഭയാശങ്കയോടെ നോക്കിക്കാണുന്ന സ്തനാര്‍ബുദം നേരെത്തെ കണ്ടെത്തി ചികിത്സ നടത്തിയാല്‍ പൂര്‍ണ്ണമായും ഭേദപ്പെടുത്താനാവുമെന്ന് അജ്മാന്‍ ആമിന ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിനിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അജ്മാന്‍ മുനിസിപ്പാലിറ്റിയുടെയും ഉമ്മുല്‍ മുഹ്മിനീന്റെയും സഹകരണത്തോടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിനാണ് ആമിന ഹോസ്പിറ്റലില്‍ സംഘടിപ്പിച്ചിരിക്കുന്നത്. അജ്മാനിലെ ഹോസ്പിറ്റല്‍ പരിസരത്ത് നടന്ന പരിപാടിയില്‍ നൂറ് കണക്കിന് പിങ്ക് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടാണ് കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

amina-hosp-1

പരിപാടിയുടെ ഭാഗമായി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി മാമോഗ്രാം പരിശോധനകള്‍ നടത്തിക്കൊടുക്കും. ഇത്തരത്തില്‍ ഒക്ടോബര്‍ മാസത്തില്‍ ആയിരം പരിശോധനകള്‍ നടത്താന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവര്‍ അറിയച്ചു.

amina-hosp-2

സൗജന്യ പരിശോധനക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 067114444 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്. സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10ന് അജ്മാന്‍ അല്‍ റാഷിദിയ്യ പാര്‍ക്ക് പരിസരത്ത് വാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്.

English summary
Awarness campaign conducted at Amina Hospital about Breast Cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X