കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി പാണ്ഡെ ജി.ആര്‍.ടി യുടെ ഒരു കിലോ സ്വര്‍ണ്ണ ജേതാവ്!!!

Google Oneindia Malayalam News

ദുബായ്: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജി.ആര്‍.ടി യുടെ ഗള്‍ഫിലെ ആദ്യ ശാഖയായ ദുബായ് ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വര്‍ണ്ണ സമ്മാന പദ്ധതിയില്‍ ബി.പാണ്ഡെ എന്ന ഉപഭോക്താവ് ഒന്നാം സമ്മാനത്തിനര്‍ഹനായി.

ഇന്നലെ(ഞായര്‍)കാലത്ത് ദുബായ് ഷോറുമില്‍ വെച്ച് നടന്ന നറുക്കെടുപ്പ് ദുബായ് എക്കണോമിക് വിഭാഗം ഉദ്യോഗസ്ഥന്‍ ഫത്തല്ല അബ്ദുല്ല ഫത്തല്ല നിര്‍വഹിച്ചു. മെഗാ സമ്മാനമായ ഒരു കിലോ സ്വര്‍ണ്ണമാണ് പാണ്ഡെക്ക് ലഭിക്കുക. അഞ്ഞൂറ് ദിര്‍ഹത്തിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ ഒരു കിലോ സ്വര്‍ണ്ണത്തിന് പുറമെ 10 പേര്‍ക്ക് ഡയമണ്ട് നെക്ലസുകളും, 100 പേര്‍ക്ക് ഇന്ത്യയിലേക്കും തിരിച്ചും രണ്ടു പേര്‍ക്ക് യാത്ര ചെയ്യുവാനുള്ള വിമാന ടിക്കറ്റും സമ്മാനമായി ഏര്‍പ്പെടുത്തിയിരുന്നു.

grt-winner

ഷോറും ഉദ്ഘാടന മാസമായ ജൂണില്‍ ആരംഭിച്ച നറുക്കെടുപ്പില്‍ നിരവധി പേരെ പങ്കെടുപ്പിക്കാന്‍ പറ്റിയതായും രണ്ട് മാസത്തിനുള്ളില്‍ ലഭിച്ച സ്വീകാര്യത ഏറെ പ്രതീക്ഷ നല്‍കുന്നതായും ഉടമകള്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജി.ആര്‍.ടി മാര്‍ക്കറ്റിംങ് വൈസ് പ്രസിഡന്റ് സി.എസ് ബാലാജി, സാലെ മുഹമ്മദ് ഹസ്സന്‍ അല്‍ അലി, ആര്‍ കമല നാഥന്‍ എന്നിവരും പങ്കെടുത്തു.

English summary
B Pande, the first price winner of GRT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X