കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിന്‍ സൂഖുകളില്‍ വില്‍പന വസ്തുക്കള്‍ പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും

Google Oneindia Malayalam News

ബഹറിന്‍: പെട്ടന്ന് തീ പിടിക്കുന്ന വസ്തുക്കളായ തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ തുടങ്ങിയവ കടകള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിച്ച് കച്ചവടം ചെയ്യുന്നത് വന്‍ അപകടത്തിന് കാരണമായേക്കാമെന്ന് ബഹറിന്‍ ക്യാപിറ്റല്‍ ജനറല്‍ സെക്രട്ടറിയേറ്റ് ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ മനാമ സൂഖില്‍ ബോര്‍ഡ് അംഗങ്ങള്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായി നടപ്പാതകള്‍ കൈയ്യടക്കി വ്യാപാരം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ ഒരു കാരണവശാലും തുടര്‍ന്ന് കൊണ്ടു പോവാന്‍ അനുവധിക്കുകയില്ലെന്നും അധിക്രതര്‍ വ്യക്തമാക്കി.

souk

സുരക്ഷയും, സൂഖ് സന്ദര്‍ശകര്‍ക്ക് സുഖമമായ സഞ്ചാര വഴിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്ന വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വ്യാപാരികള്‍, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് സമിതി ആലോചിക്കുന്നത്. മലയാളികളുടേതടക്കം നിരവധി കച്ചവട സ്ഥാപനങ്ങള്‍ ബഹറിന്‍ സൂഖില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
Bahrain to ban souks displaying things outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X