കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിന്‍ സ്‌ഫോടനം പ്രതികളെ തിരിച്ചറിഞ്ഞു

Google Oneindia Malayalam News

മനാമ: ബഹറിന്‍ സിത്രയില്‍ രണ്ട് പോലീസുകാര്‍ മരിക്കുകയും ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കാന്‍ ഇടയായ തീവ്രവാദ അക്രമണത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞതായി ചീഫ് പബ്ലിക് സെക്യൂരിറ്റി മേജര്‍ ജനറല്‍ താരിഖ് അല്‍ ഹസന്‍ വ്യക്തമാക്കി.

ജുലൈ 28 നാണ് സിത്രയില്‍ ആക്രമണമുണ്ടായത്. കഴിഞ്ഞ ജൂണില്‍ ദാര്‍ കുലൈബ് എന്ന ഗ്രാമത്തില്‍ നിന്നും ലഹരി മരുന്നുകളും, ബോംബ് നിര്‍മ്മാണത്തിനുള്ള സാധനങ്ങളും പിടിച്ചെടുത്തിരുന്നു. കൂടാതെ ജുലൈ 15ന് ഇറാനില്‍ പദ്ധതി തയ്യാറാക്കി രാജ്യത്ത് കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഓട്ടോമാറ്റിക് നിയന്ത്രിത ബോംബു സാമഗ്രികളും പിടിച്ചെടുത്തിരുന്നു.

bahrain-map

സംഭവുമായി ബന്ധപ്പെട്ട ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു ഈ രണ്ടു സംഭവങ്ങളും പുതിയ ആക്രമണവുമായി ബന്ധമുണ്ടെന്ന് അദ്ധേഹം വ്യക്തമാക്കി. ഏതാനും ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ ഹാജരാക്കുമെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് അറിയിച്ചു. അതിനിടെ അക്രമണത്തില്‍ മരണപ്പെട്ട പോലീസുകാരുടെ മ്യതദേഹം സ്വദേശത്ത് എത്തിച്ച് സംസ്‌കരിക്കുമെന്ന് അധിക്രതര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ സ്വദേശികളായ പോലീസുകാരാണ് അക്രമണത്തില്‍ മരിച്ചത്.

English summary
Bahrain identifies suspects in Tuesday's bombings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X