കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹറിന്‍ ഇന്ത്യന്‍ എംബസി കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തില്‍..

Google Oneindia Malayalam News

മനാമ: ബഹറിനിലുള്ള ഇന്ത്യക്കാരുടെ ഏറെ നാളെത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഏറെ സൗകര്യങ്ങളോട് കൂടിയ പുതിയ എംബസി കെട്ടിടം ഏതാനും മാസത്തിനകം പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഏതാണ്ട് 2.8 മില്യന്‍ ദിനാര്‍ ചിലവിലാണ് ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം പണി കഴിപ്പിക്കുന്നത്.
ബഹറിന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് ഇന്ത്യയുടെ പാരമ്പര്യ നിര്‍മ്മാണ രീതി ലോകത്തോട് വിളിച്ചു പറയുന്ന രീതിയിലാണ് കെട്ടിടം പണികഴിപ്പിക്കുന്നത്. ജോധ്പൂര്‍, ആഗ്ര എന്നിവടങ്ങളില്‍ നിന്ന് ഇതിനായി പ്രതേക കല്ലുകളും ബഹറിനില്‍ എത്തിച്ചിട്ടുണ്ട.

embassy


1973 മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ എംബസിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ബഹറിന്‍ സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്ഥലം അനുവദിച്ചിരുന്നു. 2005 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കെട്ടിടം പണിയാന്‍ ഫണ്ടും അനുവദിച്ചു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു. ഇതിനു ശേഷം മാറി മാറി വന്ന അംബാസഡര്‍മാര്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അംബാസഡര്‍ മോഹന്‍ കുമാര്‍ നടത്തിയ ശ്രമങ്ങളാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങാന്‍ കാരണമായത്. 8300 ചതുരശ്ര മീറ്റര്‍ വിസ്ത്രിതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദാണ് നിര്‍വ്വഹിച്ചത്.
ഒന്നര വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 80 ശതമാനം പൂര്‍ത്തിയാക്കിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത അബ്ദുല്‍ റഹ്മാന്‍ അല്‍ മന്‍സൂരി കോണ്‍ട്രാക്റ്റിങ് കമ്പനിയുടെ പ്രതീക്ഷ.

English summary
Bahrain's news Indian Embassy building construction on track
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X