കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനിലേക്ക് ബഹ്‌റിന്‍ സഹായം എത്തിച്ചു

Google Oneindia Malayalam News

മനാമ: ബഹറിന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുദ്ധക്കെടുതി അനുഭവിക്കുന്ന യമന്‍ ജനതയ്ക്ക് സഹായവുമായി ബഹറിന്‍ മുന്നോട്ട് വന്നു.

വെള്ളം, ഭക്ഷണ വസ്തുക്കള്‍, മരുന്നുകള്‍,ടെന്റുകള്‍ തുടങ്ങി ഏതാണ്ട് 910 ടണ്‍ അവശ്യ വസ്തുക്കളാണ് ബഹറിന്‍ യമനിലേക്ക് അയച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷനാണ് സഹായങ്ങള്‍ യമനിലേക്ക് എത്തിച്ചത്.

hamad-bin-isa-al-khalifa

ഐക്യ രാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജന്‍സി ജിബൂത്തിയില്‍ നിന്നും കൈപ്പറ്റുന്ന വസ്തുക്കള്‍ യമനിലെ വിവിധ ഭാഗങ്ങളില്‍ യുദ്ധത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കേണ്ടി വന്ന പാവപ്പെട്ട ജനങ്ങളിലേക്ക് വിതരണം ചെയ്യും. ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് ബഹറിന്‍ ഇതിനു മുന്‍പും നിരവധി സഹായങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

English summary
Bahrain to send 910 ton aid consignment to Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X