കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിയുടെ സെന്ററുകള്‍ക്ക് വിലക്ക്; പ്രവാസി ഇന്ത്യക്കാര്‍ വെട്ടിലാവും

തമിഴ്‌നാട്ടിലെ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി സംസ്ഥാനത്തിന് പുറത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇത്തരവ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഉന്നത വിദ്യാഭ്യാസ സ്വപ

  • By Desk
Google Oneindia Malayalam News

ദുബായ്: തമിഴ്‌നാട്ടിലെ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റി സംസ്ഥാനത്തിന് പുറത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇത്തരവ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തും. മലയാളികളുള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നവരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഇവിടങ്ങളെ യൂനിവേഴ്‌സിറ്റി സെന്ററുകള്‍ വഴി വിവിധ കോഴ്‌സുകള്‍ ചെയ്യുന്നവരാണ്.

ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച കോടതി മുമ്പാകെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ അനുവദിച്ച എല്ലാ ഫ്രാഞ്ചൈസികളും അടച്ചുപൂട്ടിക്കൊള്ളാമെന്ന് യൂനിവേഴ്‌സിറ്റി അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

bharathiaruniversity-23-1503461076.jpg -Properties

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ യൂനിവേഴ്‌സിറ്റിയുടെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു.എ.ഇയില്‍ മാത്രം ആറ് സെന്ററുകളാണുള്ളത്. അബൂദബി, ഷാര്‍ജ, ഫുജൈറ, അജ്മാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ക്ക് 2020 മെയ് വരെ കാലാവധിയുണ്ട്. എന്നാല്‍ കോടതി തീരുമാനത്തെ തുടര്‍ന്ന് പുതിയ അഡ്മിഷന്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ് ഈ കേന്ദ്രങ്ങളെന്നാണ് വിവരം. നിലവില്‍ അടുത്ത വര്‍ഷത്തെ കോഴ്‌സുകളിലടക്കം അഡ്മിഷന്‍ എടുത്തവര്‍ക്ക് അവരടച്ച ഫീസ് തിരികെ ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഇവയില്‍ ചില കേന്ദ്രങ്ങള്‍ മറ്റേതെങ്കിലും യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള ശ്രമത്തിലാണ്.

യു.ജി.സി നിയമപ്രകാരം ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് പുറത്ത് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയില്ല. ഇത്തരം നിയമവിരുദ്ധ കേന്ദ്രങ്ങളുടെ കെണിയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
The higher education dreams of hundreds of Indian students including office-goers in the UAE will be affected after a university from the south Indian state of Tamil Nadu has been barred from conducting distance learning centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X