കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൗസിലിലെ അഭയാര്‍ഥി ക്യാംപില്‍ ശക്തമായ ചുഴലിക്കാറ്റ്; കുഞ്ഞ് പറന്നുപോയി

ചുഴലിക്കാറ്റില്‍ കുഞ്ഞ് പറന്നുപോയി

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: യുദ്ധം തകര്‍ത്ത ഇറാഖിലെ മൗസിലിലുണ്ടായ ചുഴലിക്കാറ്റില്‍ പിഞ്ചുകുഞ്ഞ് വായുവിലേക്ക് പറന്നുയര്‍ന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ പ്രചരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളായവര്‍ താമസിക്കുന്ന അല്‍ സലാമിയ്യ ക്യാംപിലാണ് സംഭവം.

മൗസിലില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുഭാഗത്താണ് 30,000ത്തോളം അഭയാര്‍ഥികള്‍ താമസിക്കുന്ന ഈ ക്യാംപ് സ്ഥിതിചെയ്യുന്നത്. ശക്തമായ ചുഴലിക്കാറ്റില്‍ ടെന്റുകള്‍ക്കും മറ്റ് സാധനങ്ങള്‍ക്കുമൊപ്പം കുട്ടിയും പറന്നുയരുകയായിരുന്നു. പിന്നീട് നിലത്തുവീണ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.

born-baby-14-1471167156-20-1503200406.jpg -Properties

മൗസിലില്‍ മാത്രം 10 ലക്ഷത്തിലേറെ പേരാണ് ഐ.എസ്- സൈനിക പോരാട്ടത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത്. ആക്രമണം തുടങ്ങിയതോടെ ഇവര്‍ വീടും നാടും വിട്ട് വിദൂരഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുകയായിരുന്നു. ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ ശീതീകരണ സഹായികളൊന്നുമില്ലാതെ ഷീറ്റുകള്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകളിലാണ് ഇവര്‍ കഴിയുന്നത്. ഇവിടെ അടിച്ചുവീശിയ ചുഴലിക്കാറ്റ് അഭയാര്‍ഥികളുടെ ദുരിതം ഇരട്ടിയാക്കി.

English summary
A video showing a child's frame being thrown away by strong winds after a tornado hit a refugee camp in Mosul has gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X