കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ഐനില്‍ മാലിന്യക്കുഴിയില്‍ വീണ സ്വദേശി ബാലനെ രക്ഷപ്പെടുത്തി

അല്‍ ഐനില്‍ മാലിന്യക്കുഴിയില്‍ വീണ സ്വദേശി ബാലനെ രക്ഷപ്പെടുത്തി

  • By Desk
Google Oneindia Malayalam News

അബൂദാബി : 20 മീറ്റര്‍ ആഴമുള്ള മാലിന്യക്കുഴിയില്‍ വീണ യു.എ.ഇ ബാലനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ അല്‍ ഐന്‍ നഗരത്തിലെ അല്‍ മുറൈഫിയ്യയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ അപടകസ്ഥലത്തെത്തിയ അല്‍ മഖാം, ബസ്‌നദ് പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സമയോചിതമായ നടപടികളിലൂടെ 20 മീറ്റര്‍ ആഴമുള്ള കുഴിയില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. നിസ്സാര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

21-1490081894-11-1447245510-09-teenageboy-14-1500014038-17-1502940330.jpg -

കുട്ടികളുടെ കാര്യത്തില്‍ വീട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ അപകടസ്ഥലങ്ങളിലേക്ക് പോവാതിരിക്കാന്‍ എപ്പോഴും മുതിര്‍ന്നവരുടെ നിരീക്ഷണം ഉണ്ടാവണമെന്നും സംഭവത്തെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം ഡയരക്ടര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതോടൊപ്പം വീടുകള്‍ക്കും താമസ സ്ഥലങ്ങള്‍ക്കും സമീപത്തുള്ള കുഴികള്‍ ശരിയായ രീതിയിലുള്ള സംരക്ഷണമില്ലാതെ തുറന്നിടുന്നത് കുറ്റകരമാണെന്നും അദ്ദേഹം അറിയിച്ചു.
English summary
Boy falls into 20m-deep sewage hole in Al Ain, rescued
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X