കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുമതിയില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിച്ചാല്‍ 10 വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല!

Google Oneindia Malayalam News

സൗദി: നിയമാനുസ്യതമല്ലാതെയും മതിയായ രേഖകളില്ലാതെയും ഹജ്ജ് ചെയ്യാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടാല്‍ അത്തരക്കാര്‍ക്ക് 10 വര്‍ഷത്തേക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുമെന്നും ജയില്‍ ശിക്ഷയും പിഴയും ഇത്തരക്കാരില്‍ നിന്നും ഈടാക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പരിശോധനക്കായി മക്കയുടെ പലഭാഗങ്ങളിലും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഹജ്ജ് ചെയ്യാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരുണ്ടെങ്കിലും ഇത്ര കടുത്ത ശിക്ഷ പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.

saudhi

നിയമാനുസ്യതമായി രാജ്യത്ത് എത്തുന്ന ഹാജിമാര്‍ക്ക് സുഗമമായി ഹജ്ജ് ചെയ്യുവാനും വിശ്വാസികളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് സൗദിയുടെ പുതിയ തീരുമാനം. ജിദ്ദയടക്കമുള്ള വന്‍നഗരങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബോര്‍ഡുകള്‍ ഇതിനകം അധിക്രതര്‍ സ്ഥാപിച്ചിട്ടുണ്ട്.

English summary
can't come to saudi till 10 years if you did hajj without permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X