കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന വാഗ്ദാനം നല്‍കി തട്ടിപ്പ്; ദുബായില്‍ മലയാളിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടി

Google Oneindia Malayalam News

ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ലീവ് കഴിഞ്ഞു കുടുംബ സമേതം നാട്ടില്‍ നിന്നും ഷാര്‍ജ എയര്‍ പോര്‍ട്ട് വഴി തിരിച്ചു യുഎഇ യില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് ദുബായ് ആസ്ഥാനമായ ഒരു ക്ലബിന്റെ പ്രതിനിധികള്‍ കോഴിക്കോട് സ്വദേശിയേയും കുടുംബത്തെയും സമീപിച്ച് പ്രൊമോഷന്‍ കൂപ്പണ്‍ നല്‍കുകയും, തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കുടുംബത്തിനു ഭാഗ്യ സമ്മാനം അടിച്ചിട്ടുണ്ടെന്നും ദുബായിലുള്ള ഒരു പ്രമുഖ ഷോപ്പിങ് മാളിലേക്കു വിളിപ്പിക്കുകയും ചെയ്തു.

അവിടെ വെച്ച് സൗജന്യ ടൂര്‍, അമ്യൂസ്‌മെന്റ് പരിപാടികള്‍, ഹെല്‍ത്ത് ക്ലബ്, ഇന്ത്യയില്‍ സ്വന്തമായി ഭൂമി തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കി അംഗത്വ ഫീ എന്ന നിലക്ക് ഭീമമായ സംഖ്യ കബളിപ്പിച്ചു കൈക്കലാക്കിയ കേസിലാണ് കോഴിക്കോട് സ്വദേശിക്കു ദുബായ് ഉപഭോക്തൃ കോടതിയുടെ ഉത്തരവിലൂടെ മുഴുവന്‍ സംഖ്യയും തിരികെ ലഭിച്ചത്. പണം കൈക്കലാക്കിയ ശേഷം വാഗ്ദാനം നല്‍കിയ പ്രകാരമുള്ള യാതൊന്നും നല്‍കാതിരിക്കുകയും, അംഗത്വ ഫീ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല മുടന്തന്‍ ന്യായങ്ങളും പറഞ്ഞു ഒഴിഞ്ഞു മാറുകയും ചെയ്തപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകനും ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടല്‍ വഴിയാണ് മുഴുവന്‍ സംഖ്യയും തിരിച്ചു കിട്ടിയത്.

sharjah

ഇത്തരം മോഹന വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായ നിരവധി പ്രവാസി കുടുംബങ്ങള്‍ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നും അവരില്‍ നിന്നും കൈപ്പറ്റിയ സംഖ്യക്ക് വേണ്ടി തങ്ങള്‍ മുഖേന പ്രസ്തുത ക്ലബിന് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.

English summary
Cheated by giving alluring promise; Malayali got the lost cash back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X