കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂദാബിയില്‍ ബാലികയെ ബലാല്‍സംഗം ചെയ്ത മലയാളിക്ക് വധശിക്ഷ

  • By Aiswarya
Google Oneindia Malayalam News

അബൂദാബി: അബൂദാബിയില്‍ ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ മലയാളിക്ക് വധശിക്ഷ.സ്‌കൂളിന്റെ അടുക്കളയില്‍ വെച്ച് ബാലികയെ ബലാല്‍സംഗം ചെയ്ത കേസിലാണ് മലയാളിക്ക് വധശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. മാനസികമായി തകര്‍ന്ന ബാലികയുടെ കുടുംബത്തിന് സ്‌കൂളും പ്രതിയും ചേര്‍ന്ന് 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും അബൂദബി അപ്പീല്‍സ് കോടതി ഉത്തരവിട്ടു.

തലസ്ഥാന നഗരിയിലെ സ്‌കൂളില്‍ ക്‌ളീനറായി ജോലി ചെയ്തിരുന്ന തിരൂര്‍ സ്വദേശിയായ 56കാരനാണ് അബൂദബി അപ്പീല്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2013 ല്‍ നടന്ന സംഭവത്തിലാണ് മലയാളിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവുണ്ടായത്.പ്രതിക്ക് മാപ്പുനല്‍കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യു.എ.ഇ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

rape-case

ഈ കേസില്‍ ക്രിമിനല്‍ കോടതിയും ഫസ്റ്റ് അപ്പീല്‍സ് കോടതിയും 2013ല്‍ മലയാളി ജീവനക്കാരന് വധശിക്ഷ വിധിച്ചിരുന്നു. പ്രതി നല്‍കിയ അപ്പീലിനെ തുടര്‍ന്ന് 2014 ജനുവരിയില്‍ സെഷന്‍ കോടതി പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പുനര്‍വിചാരണ നടത്തിയ ശേഷമാണ് അപ്പീല്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. യു.എ.ഇ നിയമപ്രകാരം വധശിക്ഷ കേസുകള്‍ മുഴുവനും എല്ലാ അപ്പീല്‍ കോടതികളും ശരിവെച്ച ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ.

കോടതി രേഖകള്‍ പ്രകാരം 2013ല്‍ സ്‌കൂളിന്റെ അടുക്കളയില്‍ വെച്ച് മലയാളി ജീവനക്കാരന്‍ ഏഴ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതായാണ് പറയുന്നത്.ക്‌ളാസിലെ അധ്യാപിക രേഖകള്‍ എടുക്കാന്‍ വേണ്ടി അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിലേക്ക് കുട്ടിയെ വിടുകയായിരുന്നു. കുട്ടി തിരികെ വരുംവഴിയാണ് പീഡിപ്പിച്ചത്. സ്‌കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലത്തെിയപ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ മലയാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നു എന്നാല്‍ പിന്നീട് മാറ്റിപ്പറഞ്ഞു.പ്രതിയെ സമ്മര്‍ദം ചെലുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. അതേസമയം, ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടത്തെല്‍ ഇല്ലാത്തതിനാലാണ് പ്രതി പിന്നീട് കുറ്റം നിഷേധിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

English summary
Abu Dhabi - A 56-year-old private school cleaner was on Wednesday sentenced to death for the second time in a year after he was found guilty of raping a 7-year-old girl and making death threats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X