കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് നഗരത്തെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള ചുഴലിക്കൊടുങ്കാറ്റ് , പ്രവചനങ്ങള്‍ ഭീതി പടര്‍ത്തുന്നു

Google Oneindia Malayalam News

ദുബായ്: പ്രവാസികളുടെ നെഞ്ചിടിപ്പേറുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ദുബായും ദോഹയും ഉള്‍പ്പടെ പല പ്രമുഖ അറബ് നഗരങ്ങള്‍ക്കും കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുള്ള ചുഴലിക്കൊടുങ്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കാണ് കാറ്റ് വീശുന്നതിലൂടെ കനത്ത നാശം സംഭവിയ്ക്കുക. അമേരിയക്ക പുറത്ത് വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ശാസ്ത്രലോകമാണ് ഇത്തരമൊരു മുന്നറയിപ്പ് നല്‍കുന്നത്. ഒരു സൂചന പോലും നല്‍കാതെയെത്തി ആഞ്ഞടിയ്ക്കുന്ന കാറ്റ് നിമിഷങ്ങള്‍ കൊണ്ട് കൊടും നാശം വിതയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കോ മുന്നൊരുക്കങ്ങള്‍ നടത്താനോ പോലും പ്രയാസമായിരിയ്ക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഗ്രേ സ്വാന്‍ എന്ന ഇത്തരം ചുഴലി കൊടുങ്കാറ്റുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഈ കാറ്റ് എപ്പോള്‍ വീശുമെന്നോ എങ്ങനെ വീശുമെന്നോ പറയാന്‍ കഴിയില്ല. പക്ഷേ ഈ നൂറ്റാണ്ടിന്റെ അവസാനത്തിലോ അടുത്ത നൂറ്റാണ്ടിന്റെ ആരംഭത്തിലോ കാറ്റ് വീശുമെന്നാണ് പറയപ്പെടുന്നത്. ഫ്‌ളോറിഡയിലെ താമ്പയിലും ഓസ്‌ട്രേലിയയിലെ കെയിന്‍സിലും തുടരെ തുടരെ കാറ്റ് വീശാനുള്ള സാധ്യതയുള്ളതായി പറയുന്നു.

സുരക്ഷിതമല്ല

സുരക്ഷിതമല്ല

പേര്‍ഷ്യന്‍ ഗള്‍ഫ് സമുദ്ര തീരത്തുള്ള ദുബായ്, ദോഹ, നഗരങ്ങള്‍ കാറ്റ് വീശാന്‍ സാധ്യതയുള്ള ഏറ്റവും അപകടകരമായ സോണിലാണ്

വന്‍ കൊടുങ്കാറ്റല്ല

വന്‍ കൊടുങ്കാറ്റല്ല

ട്രോപ്പിക്കല്‍ സൈക്‌ളോണുമായി സാമ്യമുള്ള ഗ്രേ സ്വാനിനാണ് ദുബായില്‍ സാധ്യത. വന്‍ കൊടുങ്കാറ്റല്ലെങ്കിലും നല്ല രീതിയില്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ള കാറ്റാണിത്

 ആയിരം വര്‍ഷത്തിനിടെ ഒറ്റതവണ

ആയിരം വര്‍ഷത്തിനിടെ ഒറ്റതവണ

നിലവിലെ ആഗോള താപനത്തിന്റെ തോതനുസരിച്ച് 1.8 മീറ്റര്‍ ഉയരത്തില്‍ സമുദ്ര ജലനിരപ്പുയര്‍ത്തുന്ന വിധത്തിലുള്ള കൊടുങ്കാറ്റ് ആയിരം വര്‍ഷത്തിനിടെ ഒറ്റത്തവണയാണ് ദുബായിലുണ്ടാകാന്‍ സാധ്യത. പക്ഷേ സൂചനകളൊന്നും നല്‍കാതെ എത്തുന്നതിനാല്‍ ഈ കാറ്റ് എപ്പോള്‍ വീശുമെന്ന് പറയാനാകില്ല

2007 ലും

2007 ലും

പേര്‍ഷ്യന്‍ ഗള്‍ഫുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് 2007ലായിരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ഗോനു ചുഴലിക്കാറ്റ് ഒമിനിലും ഇറാനിലും ആഞ്ഞടിച്ചപ്പോള്‍ 78പേരാണ് മരിച്ചത്.

ഇങ്ങനെയൊക്കെ ആണെങ്കിലും

ഇങ്ങനെയൊക്കെ ആണെങ്കിലും

ചൂടേറിയ ജലസാന്നിധ്യമുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് സമുദ്രത്തില്‍ ഇന്നുവരെ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ട ചരിത്രമില്ല. പക്ഷേ കാറ്റുകളുടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ചരിത്രവുമായി ബന്ധമില്ലാത്ത വിധമാണ് ഗ്രേ സ്വാനുകളുടെ വരവ്

തിരിച്ചറിഞ്ഞത് ഇങ്ങനെ

തിരിച്ചറിഞ്ഞത് ഇങ്ങനെ

ദശാബ്ദങ്ങളായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ വിശകലനം ചെയ്ത തയ്യാറാക്കിയ ആയിരക്കണക്കിന് കാലാവസ്ഥ മാതൃകകളുടെ കമ്പ്യൂട്ടര്‍ പഠനം നടത്തിയാണ് പുതിയ തരം ചുഴലിക്കാറ്റുകളുടെ സാധ്യത ശാസ്ത്രലോകം തിരിച്ചറിഞ്ഞത്

കാറ്റുകളല്ല...മഴയാണ്

കാറ്റുകളല്ല...മഴയാണ്

കാറ്റിനെക്കാള്‍ അപകടം വിതയ്ക്കുന്നത് ഒപ്പമെത്തുന്ന ശക്തമായ മിന്നലോട് കൂടിയ മഴയാണെന്നാണ് ഗവേഷകര്‍ പറയുന്നത്

ഇവരാണ്

ഇവരാണ്

ദുബായില്‍ ഇതുവരെ ചുഴലിക്കാറ്റ് വന്നിട്ടില്ല അതിനാല്‍ ഇനിയത് സംഭവിയ്ക്കില്ലെന്നൊരു നിലപാട് എടുക്കരുതെന്നാണ് ഗവേഷകര്‍ മുന്നറയിപ്പ് നല്‍കുന്നത്. നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പടെ ചുഴലിക്കാറ്റിനെ പ്രതിരോധിയ്ക്കുന്ന കാര്യങ്ങളും പരിഗണിച്ചേ മതിയാകൂ എന്ന ഗ്രേ സ്വാന്‍ സംബന്ധിച്ച പഠനത്തില്‍ പങ്കാളിയായ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ നിങ് ലിന്‍ എന്ന കാലാവസ്ഥാ വിദഗ്ധ നിര്‍ദ്ദേശിയ്ക്കുന്നു

English summary
Climate change is bringing small risks that tropical cyclones will form in the Arabian Gulf for the first time, in a threat to cities such as Dubai or Doha which are unprepared for big storm surges, a US study said on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X