കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഹജ്ജിന് പുണ്യസ്ഥലങ്ങളില്‍ എല്‍പിജി സിലിണ്ടറുകള്‍ക്കുള്ള നിരോധനം തുടരും

  • By Sandra
Google Oneindia Malayalam News

ജിദ്ദ: മക്കയിലെ വിശുദ്ധ സ്ഥലങ്ങളില്‍ എല്‍പിജി ഗ്യാസിനുള്ള നിരോധനം തുടരുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്. ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ എല്ലാവര്‍ഷത്തെയും പോലെ എല്‍പിജി ഗ്യാസിനുള്ള നിരോധനം തുടരുമെന്നും കെട്ടിടങ്ങള്‍ക്കോ, ഹജ്ജ് ക്യാമ്പുകള്‍ക്കോ, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ വിട്ടുവീഴ്ചകളുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം ഹജ്ജ് കമ്മറ്റിയുടെ ചെയര്‍മാനാണ് മുഹമ്മദ് ബിന്‍ നായിഫ്. പാചകാവശ്യത്തിനായി ഹജ്ജ് തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന പാചകവാതക സിലിണ്ടറുകള്‍ക്കാണ് വിലക്ക്.

ഇന്ത്യയില്‍ ഇല്ലെങ്കിലും ദാവൂദ് മരുമകന്റെ വിവാഹത്തിനെത്തും, ദാ ഇങ്ങനെഇന്ത്യയില്‍ ഇല്ലെങ്കിലും ദാവൂദ് മരുമകന്റെ വിവാഹത്തിനെത്തും, ദാ ഇങ്ങനെ

ഹജ്ജ് കമ്മറ്റി പുറത്തിറക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയ അദ്ദേഹം നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും താക്കീത് നല്‍കുന്നു. മിനായിലോ അറാഫത്തിലോ ഇത്തരത്തില്‍ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറയുന്നു. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഹജ്ജ് ക്യാമ്പുകളില്‍ പരിശോധനയും ശക്തമാക്കും.

haj-16

 ദുബായ്: അധ്യാപികയെ പീഡിപ്പിച്ച യുവാവിന് പത്ത് വര്‍ഷം തടവ് ദുബായ്: അധ്യാപികയെ പീഡിപ്പിച്ച യുവാവിന് പത്ത് വര്‍ഷം തടവ്

സ്ഥിരമായി നിയമിച്ചിട്ടുള്ള വളന്റിയര്‍മാര്‍ക്ക് പുറമേ 2,600 ജീവനക്കാരെയും സൗദി ഹജ്ജ് തീര്‍ത്ഥാടകരെ സേവിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവര്‍. ഹജ്ജ്- ഉംറ മന്ത്രാലയവുമായി ചേര്‍ന്ന് വിദേശികളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വേണ്ടി റിസപ്ഷന്‍ സെന്ററുകളും ഓണ്‍സലൈന്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളും തയ്യാറാക്കിയിട്ടുണ്ട്.

English summary
Crown Prince said ban on LPG cylinders at holy sites continues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X