കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് സംഭവിക്കുന്നത്?

  • By Jisha
Google Oneindia Malayalam News

ദുബായ്: സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനിലും ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ദര്‍. സൈബര്‍ ബ്ലാക്ക്‌മെയിലിംഗിന്റെ ഇരകളാനാവാനുള്ള സാധ്യത കണക്കിലെടുത്താണ് സൈബര്‍ രംഗത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ദര്‍ രംഗത്തെത്തിയിട്ടുള്ളത്. അടുത്തകാലത്ത് ഈ രംഗത്തുള്ള പരാതികള്‍ വര്‍ദ്ധിച്ചുവന്നിട്ടുള്ള സാഹചര്യത്തിലാണിത്.

സൈബര്‍ ബ്ലാക്ക്‌മെയിലിംഗിന് ഇരയായിട്ടുള്ളവര്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസില്‍ പരാതി നല്‍കുന്നതിനുള്ള അല്‍ അമീന് ലഭിച്ചിട്ടുണ്ട്. അതിന് പുറമേ സമൂഹത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഉയര്‍ന്ന തോതിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അല്‍ അമീന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

social-media

പ്രതിദിനം നൂറ് കണക്കിന് ആളുകളാണ് സൈബര്‍ ബ്ലാക്ക്‌മെയിലിംഗിന് ഇരകളാവുന്നത്. അശ്രദ്ധമായ സ്മാര്‍ട്ട്‌ഫോണിന്റെയും ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉപയോഗമാണ് ഇതിനുള്ള കാരണമായി സൈബര്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു വ്യക്തിയുടെ എല്ലാ കാര്യങ്ങളും അവരുടെ പക്കലുള്ള സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ടാണുള്ളത്. എന്നാല്‍ ഇത്തരം ആപ്ലിക്കേഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവയില്‍ ചെയ്യാവുന്നതും ചെയ്യാതിരിക്കേണ്ടതുമായ കാര്യങ്ങള്‍ പുതുതലമുറ വിസ്മരിക്കുകയാണ്. ഇത്തരത്തില്‍ ഓരോ വ്യക്തികളുടേയും വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവരിലേക്കെത്തുന്നത് തടയാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥനായ അബ്ദുള്‍ അസീസ് അല്‍ സറൗണി പറയുന്നു. ദുബായ് വുമണ്‍സ് അസോസിയേഷന്റെ സൈബര്‍ ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ടിട്ടുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം.

ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയും ദുബായ് പൊലീസും ചേര്‍ന്ന് സംയുക്തമായി സംഘിടിപ്പിച്ചുവരുന്ന പരിപാടിയില്‍ സൈബര്‍ ബ്ലാക്ക്‌മെയിലിംഗ് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാവുന്ന കാര്യങ്ങള്‍, സ്വകാര്യത സംരക്ഷിക്കുന്നതിനായി അവലംബിക്കാവുന്ന കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച സൈബര്‍ വിദഗ്ദര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഏറെക്കാലം സംരക്ഷിക്കാനോ സുരക്ഷിതമാക്കി വെയക്കാനോ കഴിയില്ലെന്നും ഇവ പിന്നീട് സോഷ്യല്‍ മീഡിയകള്‍ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടിവില്‍ക്കുമെന്നും ഇവര്‍ താക്കീത് ചെയ്യുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോഴുള്ള നിബന്ധനകള്‍ സ്വീകരിക്കുന്നതിലെ അപകടങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു.

സ്‌നാപ്പ്ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളില്‍ അപ് ലോഡ് ചെയ്യുന്ന വിവരങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ വിദേശത്താണ് ശേഖരിക്കപ്പെടുന്നത്. ഭാവിയില്‍ ഈ ചിത്രങ്ങള്‍ എന്തെങ്കിലും ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരത്തില്‍ അപ് ലോഡ് ചെയ്തിട്ടുള്ള ഫോട്ടോകള്‍ കൊണ്ട് ഇവര്‍ പണമുണ്ടാക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. സുഹൃത്തുക്കളുമായി കൈമാറിയ മെസേജുകള്‍ വായിക്കാന്‍ വാട്ട്‌സ്ആപ്പ് പോലും സൗകര്യം നല്‍കുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകള്‍ ഹാക്ക് ചെയ്ത് വ്യക്തിയുടെ സ്വകാര്യതക്കും ജീവനും ഭീഷണിയുണ്ടാക്കുകയും ചെയ്യുന്നു.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

1 പുതിയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി നിബന്ധനകള്‍ കൃത്യമായി വായിച്ചുനോക്കുക.

2 ആപ്ലിക്കേഷനുകള്‍ നല്‍കുന്ന ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ സൂചിപ്പിക്കാവുന്ന സൗകര്യങ്ങള്‍ എന്നിവ സ്വീകരിക്കാതിരിക്കുക.

3 അപരിചിതര്‍ക്ക് സ്വന്തം പ്രൊഫൈലിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം നല്‍കാതിരിക്കുക.

4 എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ് വേര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

5 ഹാക്കര്‍മാരെ അകറ്റിനിര്‍ത്തുന്നതിനായി ഓതന്റിക്കേഷന്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുക.

6 വാട്ട്‌സ്ആപ്പ് മറ്റ് ഉപകരണങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്ന് വാട്ട്‌സ്ആപ്പ് സെറ്റിംഗ്‌സ് പരിശോധിച്ച് ഉറപ്പുവരുത്തുക.

English summary
Cyber experts warns Social media apps can sell your pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X