കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബാങ്കര്‍ക്ക് യൂണിയന്‍ ഓഫ് അറബ് ബാങ്ക് സമ്മിറ്റില്‍ ഗ്രീന്‍ ഇക്കോണമി വിഷനറി അവാര്‍ഡ്

Google Oneindia Malayalam News

ദുബായ് : ഖത്തറിലെ പ്രമുഖ ബാങ്കുകളിലൊന്നായ ദോഹാ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആര്‍. സീതാരാമനെ ഗ്രീന്‍ ഇക്കോണമി വിഷനറി അവാര്‍ഡ് നല്‍കി ആദരിച്ചു. റോമില്‍ നടന്ന യൂണിയന്‍ ഓഫ് അറബ് ബാങ്ക്‌സ് ഇന്റര്‍നാഷണല്‍ ബാങ്കിംഗ് സമ്മിറ്റില്‍ യൂണിയന്‍ ഓഫ് അറബ് ബാങ്ക്‌സ് ചെയര്‍മാന്‍ മുഹമ്മദ് ജറാഹ് അല്‍സബാഹാണ് സീതാരാമന് അവാര്‍ഡ് സമ്മാനിച്ചത്.

യൂണിയന്‍ ഓഫ് അറബ് ബാങ്ക്‌സ് സെക്രട്ടറി ജനറല്‍ വിസ്സാം എച്ച്. ഫത്തൂഹ്, ലബനന്‍ പരിസ്ഥിതി മന്ത്രി മുഹമ്മദ് മഷ്‌നൂക്, വാഷിംഗ്ട ഡിസി ഫെഡറല്‍ റിസര്‍വ്വ് ബോര്‍ഡ് അഡൈ്വസര്‍ സാര്‍ക്കിസ് യോഗഡ്ജിയാന്‍, മൊറോക്കോയിലെ മേസന്‍ പ്രസിഡന്റ് മുസ്തഫ ബാക്കൗറി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എക്‌സിക്യുട്ടിവ് ബോര്‍ഡ് അഡൈ്വസര്‍ മിഷേല്‍ കാപറെല്ലോ , യുണൈറ്റഡ് നേഷന്‍സ് എവയമെന്റ് പ്രോഗ്രാം ഫിനാന്‍സ് ഇനീഷ്യേറ്റിവ് ഇടക്കാല മേധാവി എറിക് അഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dohabankceodr-seetharaman

രണ്ട് ദശാബ്ദത്തോളം പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് ഡോ. സീതാരാമന് അവാര്‍ഡ് നല്‍കിയത്. 2015ല്‍ ഇന്ത്യയിലെ ശ്രീ ശ്രീ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രീന്‍ ബാങ്കിംഗ് ആന്‍ഡ് സസ്റ്റെയിനബിലിറ്റിക്ക് പിഎച്ച്ഡി ബിരുദമുള്‍പ്പെടെ നിരവധി ഡോക്ടറേറ്റുകള്‍ നേടിയിട്ടുള്ള വ്യക്തിയാണ് ഡോ. സീതാരാമന്‍. ഈയിടെ യുണൈറ്റഡ് നേഷന്‍സ് ഹൈ റപ്രസന്റേറ്റിവ് ഫോര്‍ ദി അലയന്‍സ് ഓഫ് സിവിലിസേഷന്‍സ് നാസിര്‍ അബ്ദുല്‍അസിസ് അല്‍നസീര്‍ അദ്ദേഹത്തെ സമാധാനത്തിനായുള്ള നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുയ്തിരുന്നു.

English summary
Doha Bank CEO Honoured with “Green Economy Visionary Award” at UAB Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X