കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുമ്പോള്‍ പ്രവാസികള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതില്ല

Google Oneindia Malayalam News

ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി ബോര്‍ഡേഴ്‌സ് ആന്റ് എക്‌സ്പറേറ്റ് അഫയേഴ്‌സ് സംഘടിപ്പിച്ച മീറ്റിങ്ങിലാണ് ഖത്തറില്‍ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുമ്പോള്‍ പ്രവാസികള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.

ആദ്യ തവണ റസിഡന്‍സ് പെര്‍മിറ്റിനായി അപേക്ഷിക്കുമ്പോള്‍ മാത്രമെ പാസ്‌പോര്‍ട്ട് ആവശ്യമുള്ളൂ എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. വെബ്‌സൈറ്റ് മുഖാന്തരമോ, മാളുകളിലും മിശരിബിലും സ്ഥാപിച്ചിട്ടുള്ള സെല്‍ഫ് സര്‍വ്വീസ് കിയോസ്‌ക് വഴിയോ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുവാനുള്ള അപേക്ഷ നല്‍കാം.

passport

ആര്‍.പി കാര്‍ഡ് പോസ്റ്റല്‍ വഴി താമസക്കാരന്റെ കൈയ്യിലെത്തും. ജൂണ്‍ 15 മുതലാണ് മന്ത്രാലയം പുതിയ റസിഡന്‍സ് പെര്‍മിറ്റ് വിതരണം ആരംഭിച്ചത്.

പുതിയ കാര്‍ഡ് നിലവില്‍ വന്നതോടെ പാസ്‌പോര്‍ട്ടിലെ ആര്‍.പി സ്റ്റിക്കര്‍ ഇനി ഉണ്ടാകില്ല. 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് നോര്‍മല്‍ ആര്‍.പി കാര്‍ഡ് ലഭിക്കും. വ്യക്തിയെ കുറിച്ചുള്ള പൂര്‍ണ്ണരൂപമാണ് സ്റ്റിക്കറില്‍ ഉണ്ടായിരുന്നത്.

English summary
Doha: No need to submit passport for the renewal of residence permit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X