കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളുടെ പ്രകാശനം ദുബായില്‍ നടന്നു

Google Oneindia Malayalam News

ദുബായ്: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും എഴുത്തുകാരനുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള രചിച്ച 5 പുസ്തകങ്ങളുടെ പ്രകാശനം ദുബായില്‍ നടന്നു. എമിറേറ്റ്‌സ് മലയാളി കൌണ്‍സിലിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി കരാമ മുഗള്‍സ് ദര്‍ബാര്‍ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങിലാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭ അഹമ്മദാബാദ് ഭദ്രാസന അധിപന്‍ പുളിക്കോട്ടില്‍ ഡോ.

ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപൊലീത്ത മുഖ്യാഥിതി ആയിരുന്നു. ശ്രീധരന്‍ പിള്ളയുടെ പക്ഷഭേതമില്ലാതെ എന്ന 70 - മത്തെ പുസ്തകം ഡോ. ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപൊലീത്ത, വി കെ നാസറിന് നല്‍കിക്കൊണ്ടാണ് പുസ്തകപ്രകാശന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മര്‍മ്മരങ്ങള്‍, അവിനാഭാവം, ബലൂച്- മോഹാജിര്‍, ദി ഓതര്‍ വ്യു എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

advpssreedharanpillai

എഴുത്ത് തനിക്കു എന്നും സംതൃപ്തി നല്‍കുന്നതാണെന്നും മാനസിക പ്രയാസങ്ങള്‍ വരുമ്പോള്‍ വായനയും എഴുത്തും തനിക്കു സാന്ത്വനമാനെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എമിറേറ്റ്‌സ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് ബി പദ്മകുമാര്‍ അധ്യക്ഷനായിരുന്നു. കോണ്‍സുല്‍ സുമതി വാസുദേവ്, ആചാര്യ എം ആര്‍ രാജേഷ്, സായിഗ്രാമം ഡയറക്ടര്‍ ആനന്ദകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. അഷ്റഫ് താമരശ്ശേരി, മഹിമ ഋഷികേശ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രവീണ്‍ ചന്ദ് സ്വാഗതവും രാധീഷ് നായര്‍ നന്ദിയും പറഞ്ഞു. സുനില്‍ സി തോമസ്, നാസര്‍നന്തി, വൈ എം സി എ ദുബായ് പ്രസിഡന്റ് മനോജ് ജോര്‍ജ് തുടങ്ങിയവരും പ്രസംഗിച്ചു.

English summary
Dubai; Adv.PS Sreedharan Pillai's books released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X