കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു, വിമാനത്താവളം അടച്ചിട്ടു

  • By Sandra
Google Oneindia Malayalam News

ദുബായ്: വിമാനത്താവളത്തിന്റെ പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളം അടച്ചിട്ടു. അരമണിക്കൂര്‍ നേരമാണ് വിമാനത്താവളം അടച്ചിട്ടത്. ഇതേത്തുടര്‍ന്ന് നിരവധി വിമാങ്ങളുടെ സര്‍വ്വീസ് തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ എട്ടര വരെയുള്ള അരമണിക്കൂറാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.

സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് ദുബായ് വിമാനത്താവള അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ പറത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പുതിയ സംഭവത്തോടെ അക്കാര്യം ദുബായ് വിമാനത്താവള അധികൃതര്‍ ഒരിക്കല്‍ കൂടി ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 dubai-international-airport

നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ദുബായ് വിമാനത്താവളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഡ്രോണ്‍ ഉടമകളോട് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരിയിലായിരുന്നു നിര്‍ദ്ദേശം. ഇതിന് പുറമേ ലേസര്‍, ക്യാമറ എന്നിവ ഡ്രോണുകളില്‍ ഘടിപ്പിക്കുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍മാസശമ്പളം 1,200 രൂപ, സെയില്‍സ് മാന്‍ കോടിപതിയാണ്, കണ്ടെത്തല്‍ ഞെട്ടിക്കുന്നത്

ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശും ഭൂട്ടാനും സാര്‍ക് ഉച്ചകോടിക്കില്ല.. പാകിസ്താന്‍ ഒറ്റപ്പെടുന്നു!

English summary
Dubai airport closed down for half an hour after found drone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X