കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: അവധി ദിനങ്ങളിലും ഇനി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തും.

Google Oneindia Malayalam News

ദുബായ്: താമസ കേന്ദ്രങ്ങള്‍ പരാതി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് മുനിസിപ്പാലിറ്റി വിവിധ തരത്തിലുള്ള കാംപയിനുകള്‍ക്ക് തുടക്കമിട്ടു. കെട്ടിടങ്ങളില്‍ അനധിക്രതമായി തയ്യാറാക്കിയ ജിംനാസ്റ്റിക് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക, ബാച്ചിലര്‍മാര്‍ കൂട്ടത്തോടെ താമസിക്കുന്ന കെട്ടിടങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുക, ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുക തുടങ്ങി നിരവധി പരിശോധനകളാണ് വരും ദിവസങ്ങളില്‍ ദുബായ് മുനിസിപ്പാലിറ്റി വിവിധ വകുപ്പുകളുടെ സഹായത്തോടെ നടത്തുക.

താമസക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെട്ടിടങ്ങളില്‍ ഒരുക്കിയിട്ടുള്ള ജിംനേഷ്യങ്ങളുടെ സൗകര്യം മെച്ചപ്പെടുത്താന്‍ കെട്ടിട ഉടമകള്‍ക്ക് മുന്നുമാസം സാവകാശം നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ ബിസിനസ്സ് ഡിസ്ട്രിക് ഒഴികെയുള്ള സ്ഥലങ്ങളിലാണ് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സെന്‍ട്രല്‍ ഡിസ്ട്രിക് മേഖലകളായ അല്‍റാസ്, അബുബക്കര്‍ സിദ്ധീഖ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ വിജയകരമായ സാഹചര്യത്തിലാണ് മറ്റിടങ്ങളിലും നിയമം കര്‍ശനമാക്കാന്‍ അധിക്രതരെ പ്രേരിപ്പിച്ചിരിക്കുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബില്‍ഡിംങ് ഡിപ്പാര്‍ട്ട്മെന്റലെ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത വ്യക്തമാക്കി.

eng-hussainnasserlootahdirectorgeneralofdubaimunicipality

നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സായാഹ്ന പരിശോധനാ സംഘത്തെയും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ സാധാരണ പ്രവര്‍ത്തി സമയങ്ങളില്‍ കണ്ടെത്താന്‍ കഴിയില്ലന്ന നിഗമനത്തിലാണ് സായാഹ്ന സംഘത്തെ നിയോഗിച്ചിരിക്കുന്നത്. പൊതുഅവധി ദിനങ്ങളിലടക്കം സംഘത്തിന്റെ പരിശോധന വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴശിക്ഷയായിരിക്കും ലഭിക്കുക.

English summary
Dubai: Bachelors should be alert; Municipality officers will come to check on holidays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X