കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിയാനൊരുങ്ങിയ ദമ്പതിമാരെ കൂട്ടിയോജിപ്പിച്ച് ദുബായ് പൊലീസ്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പൊലീസുകാര്‍ നടത്തുന്ന മികച്ച സേവനത്തെ പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. ഇത്തവണയും അത്തരം ഒരു വാര്‍ത്തയാണ് വായനക്കാര്‍ക്ക് മുന്നിലെത്തിയ്ക്കാനുള്ളത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഭാര്യയെയും കുഞ്ഞിനെയും വീണ്ടും കൂട്ടിയോജിപ്പിച്ച് ഒരു കുടുംബത്തിന്റെ സന്തോഷം ഒന്നാകെ തിരിച്ച് നല്‍കിയിരിയ്ക്കുകയാണ് ദുബായ് പൊലീസ്

ദുബായ്ക്കാരനായ ഭര്‍ത്താവും യൂറോപ്പ്യന്‍ രാജ്യക്കാരിയായ (ഏത് രാജ്യമെന്ന് വ്യക്തമാക്കിയിട്ടില്ല)ഭാര്യയുമാണ് കഥാപാത്രങ്ങള്‍. ഒരു യൂറോപ്യന്‍ രാജ്യത്താണ് ഇരുവരും താമസിച്ചിരുന്നത്. ഒരു ഹോട്ടലിലായിരുന്നു ദമ്പതിമാര്‍. ഇവിടെ വച്ച് ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിനെ ഹോട്ടല്‍ മുറിയ്ക്ക് പുറത്താക്കി. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് ദുബായിലേക്ക് തിരിച്ചു.

Divorce

ഭാര്യയ്ക്കാകട്ടേ വിസയില്ലാതെ ദുബായിലേയ്ക്ക് പ്രവേശിയ്ക്കാനും കഴിയില്ല. തുടര്‍ന്ന് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഭര്‍ത്താവ് ഫോണെടുത്തില്ല. ഒടുവില്‍ മകനേയും കൊണ്ട് യുവതി ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി. സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയലാവുകയും ചെയ്തു, എന്ത് ചോദിച്ചാലും കരച്ചില്‍ മാത്രമായിരുന്നു പ്രതികരണം. ഒടുവില്‍ ദുബായ് പൊലീസ് യുവതിയോട് സംസാരിയ്ക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. സ്ത്രീയുടെ ഭര്‍ത്താവിനെ വിളിയ്ക്കുകയും ചെയ്തു.

ഭാര്യ തന്നോട് പെരുമാറിയത് ഇഷ്ടപ്പെടാതെ അവരെ ഒരു പാഠം പഠിപ്പിയ്ക്കാനാണ് താന്‍ രാജ്യത്തേയ്ക്ക് മടങ്ങിയതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിയ്ക്കാന്‍ താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്നും യുവാവ് പറഞ്ഞു. എന്തായാലും കുടുംബത്തെ വീണ്ടും കൂട്ടിച്ചേര്‍ക്കുകയായിരുന്നു ദുബായ് പൊലീസ്. യുവതി സന്തോഷത്തോടെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി. അധികം വൈകാതം അവര്‍ക്ക് വീസ അയക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്താ അല്ലേ പൊലീസ്. ദുബായില്‍ ആയിരുന്നേല്‍ നമ്മുടെ പ്രിയപ്പെട്ട പല സിനിമ ദമ്പതിമാരും പിരിയില്ലായിരുന്നെന്ന് തോന്നുന്നു!

English summary
Dubai cops rescue abandoned wife, child. Stuck at Dubai airport without visa and money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X