കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഷൂറന്‍സ് എടുത്തില്ലെങ്കില്‍ പിഴ; ദുബായില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാന്‍ മാര്‍ച്ച് 31 വരെ അവസരം

ദുബൈ വിസയുള്ളവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള അവസാന സമയപരിധിയായി നേരത്തെ നിശ്ചയിച്ചിരുന്നത് 2016 ഡിസംബര്‍ 31 ആയിരുന്നു. പിന്നീട് ഡി എച്ച് എ അധികൃതര്‍ സമയപരിധി വീണ്ടും നീട്ടി.

  • By Akshay
Google Oneindia Malayalam News

അബുദാബി: ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. ദുബായി വിസയുള്ളവര്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള അവസാന സമയപരിധിയായി നേരത്തെ നിശ്ചയിച്ചിരുന്നത് 2016 ഡിസംബര്‍ 31 ആയിരുന്നു. പിന്നീട് ഡി എച്ച് എ അധികൃതര്‍ സമയപരിധി വീണ്ടും നീട്ടി നല്‍കുകയായിരുന്നു.

എന്നാല്‍ ഇപ്പോഴാണ് ഇതിന്റെ അവസാന തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31ന് ശേഷം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് പിഴ ചുമത്തും. ഇതു സംബന്ധിച്ച് ഞായറാഴ്ച ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ ഉത്തരവ് പുറത്തിറക്കി. 2013ലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമപ്രകാരം എല്ലാ ദുബൈ വിസക്കാരും ഇന്‍ഷുറന്‍സ് പരിരക്ഷക്ക് കീഴിലാകണം.

 98 ശതമാനം

98 ശതമാനം

ദുബൈ വിസക്കാരില്‍ 98 ശതമാനം പേരും ഇതിനകം തന്നെ ഇന്‍ഷുറന്‍സ് എടുത്തു കഴിഞ്ഞുവെന്നാണ് ഡി എച്ച് എ അധികൃതര്‍ വ്യക്തമാക്കുന്നത്.

 പിഴ അടക്കണം

പിഴ അടക്കണം

മാര്‍ച്ച് 31 വരെ ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ പിഴ അടക്കേണ്ടി വരുമെന്ന് മാത്രമല്ല ഇവര്‍ക്ക് വിസ പുതുക്കുവാനും സാധിക്കില്ല.

 നിയമം നടപ്പിലാക്കി

നിയമം നടപ്പിലാക്കി

2014 മുതല്‍ ആണ് നിയമം നടപ്പിലാക്കി തുടങ്ങിയത്. ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള അവസാന സമയപരിധി 2015 ജൂലൈ 31 ആയിരുന്നു. എന്നാല്‍ അത് നീട്ടി നല്‍കുകയായിരുന്നു.

 ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം

ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം

2013ലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമപ്രകാരം എല്ലാ ദുബൈ വിസക്കാരും ഇന്‍ഷുറന്‍സ് പരിരക്ഷക്ക് കീഴിലാകണം എന്നാണ് തീരുമാനം

English summary
The new deadline for Dubai's mandatory health insurance has been set as March 31 for employees and their families and December 31 for visitors, according to an Executive Council Resolution issued by Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and Chairman of the Dubai Executive Council, on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X