കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് എമിഗ്രേഷന്‍ വാര്‍ഷിക കുടംബ മീറ്റ് സംഘടിപ്പിച്ചു

Google Oneindia Malayalam News

ദുബായ്: ദുബായ് എമിഗ്രേഷന്‍ തങ്ങളുടെ ജീവനക്കാരുടെ വാര്‍ഷിക ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സ്വദേശികളും,ഇന്ത്യക്കാര്‍ അടക്കമുള്ള വകുപ്പിലെ വിവിധ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. ഖവാനിജിലെ റോയല്‍ ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് അറബ് സംസ്‌കാരത്തിന്റെ പരമ്പര്യ മഹിമ വിളിച്ചോതുന്ന പരിപാടിയായി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍മറി മീറ്റ് ഉദ്ഘാടനം ചെയ്തു.

ജീവനക്കാരുടെ സന്തോഷകരമായ ആഘോഷങ്ങള്‍ക്ക് തങ്ങളുടെ കുടുബങ്ങളുടെ സാന്നിദ്ധ്യം ഏറെ ആഹ്ലാദം ഉളവാക്കുന്നുവെന്നും, ആ സന്തോഷകരമായ അവസ്ഥ അവരുടെ സേവന പ്രവര്‍ത്തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യൂമെന്നും ഉദ്ഘാടനം പ്രസംഗത്തില്‍ മേജര്‍ ജനറല്‍ പറഞ്ഞു. നിരവധി കലാ പരിപാടികള്‍ കുടുംബ മീറ്റിന് ആഹ്ലാദപൊലിമ നല്‍കി. പരിപാടിയില്‍ അവതരിപ്പിച്ച അറബ് ചെറുനാടകം ഇമാറാത്തിന്റെ നന്മ നിറഞ്ഞ മനസിന്റെ നേര്‍ചിത്രമാണ് സദസ്സിന് പകര്‍ന്ന് നല്‍കിയത്.

family-meet1

കര്‍ശനമായ നടപടി ക്രമങ്ങള്‍ ഇല്ലാതെ ഏറ്റവും മികവാര്‍ന്ന സേവനം നല്‍കി വിവിധ നാട്ടുക്കാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്ന യുഎഇ യുടെ നന്മയുടെ അടയാളപ്പെടുത്തലാണ് നാടകത്തിന്റെ ഇതിവ്യര്‍ത്തം. തുടര്‍ന്ന് വിവിധ അറബ് നാടന്‍ കലാമേളകളുടെ അരങ്ങുകള്‍ മഹത്തായ ഒരു സംസ്‌കാരത്തിന്റെ ഭൂതകാല കാഴ്ച്ച വട്ടങ്ങള്‍ ഒരുക്കിയത് സദസ്സിനെ നവ്യാനുഭവമാക്കി.

കുതിര ഓട്ട മത്സരവും പരിശിലനവും പരിപാടിയില്‍ ഏറെ ശ്രദ്ധയമായി. ഇത് മലയാളികളായ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും വേറിട്ടനുഭവമാണ് നല്‍കിയത്. രാജ്യത്തിന്റെ കായിക ഭുപടത്തില്‍ കുതിര ഓട്ടത്തിന്റെ പ്രധാന്യം വിളിച്ചോതുന്ന നിരവധി പരിപാടികളാണ് ചടങ്ങില്‍ അവതരിക്കപ്പെട്ടത്.

family-meet

വകുപ്പിന്റെ സേവന മികവുകളെ വാഴ്ത്തി പാടി നിരവധി കവിത ആലാപനവും ചടങ്ങിന്റെ മാറ്റ് കൂട്ടി. പരിപാടിയില്‍ എത്തിയവര്‍ക്ക് വമ്പന്‍ സമ്മാനങ്ങളാണ് ലഭിച്ചത്. സമ്മാനത്തില്‍ മുഖ്യ ആകര്‍ഷണമായ ജീവനുള്ള കുതിര സലാമ മുഹമ്മദ് ഹസന്‍ എന്ന കുട്ടിക്ക് ലഭിച്ചു.

English summary
Dubai immigration department conducted annual family meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X