കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാന്തന തീരം പദ്ധതിക്ക് കൊടുങ്ങല്ലൂര്‍ മണ്ഡലം കെ.എം.സി.സി രൂപം നല്‍കി

Google Oneindia Malayalam News

ദുബൈ: ജീവിത വഴിയില്‍ രോഗം തളര്‍ത്തിയ മനസ്സുമായി കഴിയുന്ന സാധാരണക്കാരന് കാരുണ്യത്തിന്റെ സ്പര്‍ശവുമായി ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നു. ചികിത്സയ്ക്ക് വേണ്ടി മാത്രം വന്‍തുക ആവശ്യം വരികയും നിത്യ ചിലവിന് പോലും വകയില്ലാതെ തളര്‍ന്ന് പോകുകയും ചെയ്യുന്ന കുടുംബങ്ങളെ തേടിയാണ് ഇവര്‍ എത്തുന്നത്.

വ്യക്ക, ഹ്രദയ സംബന്ധമായ അസുഖങ്ങള്‍ മൂലം പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുക എന്നതാണ് "സ്വാന്തന തീരം" കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സത്താര്‍ മാമ്പ്ര അഭിപ്രായപ്പെട്ടു. പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ തുടര്‍ പഠനത്തിന് വഴിയില്ലാതെ ശൂന്യതയിലേക്ക് മിഴിനട്ട് നെടുവീര്‍പ്പെടുമ്പോള്‍ അത്തരം കുട്ടികളെ കൈ പിടിച്ചുയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.

helping-hand

പാവപ്പെട്ട കുടുംബത്തിന് ഒരു നേരത്തെ ആഹാരം, പിഞ്ചു കുഞ്ഞുങ്ങളേയും പ്രായപൂര്‍ത്തിയായ പെണ്‍മക്കളേയും വിറയാര്ന്ന കൈകളില്‍ ചേര്‍ത്ത് പിടിച്ച് നിസാഹയരായി നില്‍ക്കേണ്ടി വരുന്നവര്‍ക്ക് മുന്നില്‍ താങ്ങായി തണലായി "സ്വാന്തന തീരം" പ്രവര്‍ത്തകര്‍ കടന്ന് ചെല്ലും. സത്താര്‍ മാമ്പ്ര ചെയര്‍മാനും, അബ്ദുല്‍ ബാരി ജെന.കണ്‍വീനറും, സഗീര്‍ നാലകത്ത്, എം.കെ അബ്ബാസ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ.എസ് ഷാനവാസ്, സത്താര്‍ കരൂപടന്ന എന്നിവര്‍ രക്ഷാധികാരികളുമായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

മനസ്സില്‍ കരുണവറ്റാത്ത സുമനസ്സുകാരുടെ സഹായമാണ് ഇനി ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്നും സ്വാന്തന തീരം വന്‍ വിജയമാക്കിത്തരണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു. ഇവരുമായി ബന്ധപ്പെടുവാനുള്ള നമ്പരുകള്‍ 050-3505127, 0552198353, 0562300818

English summary
Dubai KMCC Kodungallur Mandalam formed Swathan Theeram Program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X