കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കട മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയണം

Google Oneindia Malayalam News

ദുബായ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മങ്കട നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണമെന്നും മണ്ഡലത്തിലെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ചു ഇടതുപക്ഷ രഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന അവസരവാദ രഷ്ട്രീയ നാടകത്തിന് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും ദുബായ് കെ.എം.സി.സി മങ്കട മണ്ഡലം തെരഞ്ഞെടുപ്പു കണവന്‍ഷന്‍ അഭിപ്രായപെട്ടു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മറ്റി രൂപം നല്‍കി. ദുബായ് കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ തയ്യില്‍ ആദ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് കണവന്‍ഷന്‍ ദുബായ് മലപ്പുറം ജില്ല കെ.എം.സി.സി ആക്റ്റിംഗ് ജന:സെക്രട്ടറി നിഹ്മതുള്ള മങ്കട ഉദ്ഘാടനം ചെയ്തു.

dubai-map

അസീസ് പാങ്ങാട്ട്, മുഹമ്മദ് ഏലചോല, നിഷാദ് മങ്കട,റാഫി മൂര്‍ക്കനാട്,റാഫി കൊളത്തൂര്‍,സലിം വെങ്കിട്ട, മുഹമ്മദാലി കൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജന:സെക്രട്ടറി സബാഹ് കടന്നമണ്ണ സ്വഗതവും ട്രഷറര്‍ ഷൌകത്തലി വെങ്കിട്ട നന്ദിയും പറഞ്ഞു.

English summary
Dubai KMCC response about LDF in Mangada Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X