കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ളത്തില്‍ വിഷം കലരുന്നത് എങ്ങനെയെന്ന് അറിയുമോ???

Google Oneindia Malayalam News

ദുബായ്: ആഗോള തലത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗവും പ്ലാസ്റ്റിക്ക് നിരോധിക്കുവാനുള്ള കാരണങ്ങളും. എന്നാല്‍ പുത്തന്‍ തലമുറ ഫാസ്റ്റ് ലൈഫിന്റെ ഭാഗമായി കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും അടക്കം എല്ലാം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. ഉപേക്ഷിക്കേണ്ട വസ്തുവിന്റെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിപണിയില്‍ ലഭിക്കുന്ന 20 ലിറ്റര്‍ കുടിവെള്ള ബോട്ടലുകള്‍ എത്ര തവണ റീഫില്‍ ചെയ്ത് ഉപയോഗിക്കുന്നു എന്നു പോലും ഉപഭോക്താക്കള്‍ക്കറിയില്ല. പൊതുവെ അന്തരീക്ഷ ഊഷ്മാവ് കുടിയ ഗള്‍ഫ് മേഖലകളില്‍ മണിക്കുറുകളോളം കുടിവെള്ളം പ്ലാസ്റ്റിക് ബോട്ടലുകളില്‍ കിടക്കുന്നതും അത് പിന്നീട് ഉപയോഗിക്കുന്നതും മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന പഠന റിപ്പോര്‍ട്ട്.

waterbo

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുന്ന ദുബായ് ഇത്തരം അപകടങ്ങളില്‍ നിന്നും ജനങ്ങളെ എങ്ങിനെ രക്ഷിക്കാം എന്ന ചിന്തയില്‍ നിന്നാണ് പുതിയ സ്മാര്‍ട്ട് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. വീടുകളിലും ഫല്‍റ്റുകളിലും എത്തുന്ന 20 ലിറ്റര്‍ വാട്ടര്‍ ബോട്ടലുകള്‍ പരമാവധി 35 തവണ മാത്രമെ റീഫില്‍ ചെയ്യാവൂ എന്നാണ് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അത്‌കൊണ്ട് തന്നെ പരമാവധി 33 ല്‍ കൂടുതല്‍ തവണ കുടിവെള്ള ബോട്ടലുകള്‍ വീണ്ടും നിറച്ച് ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി വെള്ളം വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

നിയമലംഘകരെ പിടികൂടാന്‍ സ്വിസ്സ് കമ്പനിയായ സിക്പയുമായി സഹകരിച്ച് പുതിയ ആപ്ലിക്കേഷനും, ഉദ്യോഗസ്ഥര്‍ക്കുളള പരിശോധനാ ഉപകരണങ്ങളും ദുബായില്‍ പുറത്തിറക്കി. വെള്ളം നിറച്ച ബോട്ടലുകളില്‍ പതിപ്പിച്ചിരിക്കുന്ന പ്രത്യേക ബാര്‍ക്കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ ബോട്ടലില്‍ എത്ര തവണ വെള്ളം നിറച്ചിട്ടുണ്ടെന്നും ഉടമസ്ഥരായ കമ്പനിയുടെ മുഴുവന്‍ വിവരങ്ങളും അടക്കം വെളളത്തില്‍ ചേര്‍ത്തിരിക്കുന്ന ഘടകങ്ങള്‍ വരെ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകും. കൂടുതല്‍ താമസിയാതെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണ്‍ വഴിയും ഇത്തരത്തില്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് വിവരങ്ങള്‍ മനസ്സിലാക്കാമെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിക്കുന്നു.

English summary
Dubai launches Smart system to ensure safety of water bottles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X