കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ഷിന്‍ന്തക പുനരുദ്ധാരണം മുനിസിപ്പാലിറ്റി വിലയിരുത്തി

Google Oneindia Malayalam News

ദുബായ്: പൈത്യക സംരക്ഷണ മേഖലയില്‍ ഇടം നേടിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതിന്റെ ഭാഗമായി ദുബായിലെ പുരാതന പൈത്യക മേഖലയായ ഷിന്‍ന്തകയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത നേരിട്ടെത്തി.

ദുബായിയുടെ ചരിത്രം ലോകത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഷിന്‍ന്തകയിലെ പഴയ കെട്ടിടങ്ങളും സ്ഥലങ്ങളും നവീകരിക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി മുന്നിട്ടിറങ്ങിയത്. 65 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് ചരിത്രം ഉറങ്ങുന്ന മണ്ണിനെ ലോകത്തിന് പരിചയപ്പെടുത്തുന്ന നടപടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

lootahinspectsshindagharestorationproject

ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഈ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച നിരവധി എഞ്ചിനീയര്‍മാരാണ് രാവും പകലും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തൊഴിലാളികളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ഡയറക്ടര്‍ ജനറല്‍ ജോലിയില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരെയും പ്രത്യേകം അഭിനന്ദിച്ചു.

പുരാതന ശൈലിയിലുള്ള കെട്ടിടങ്ങളുടെ രൂപ ഭംഗിയും ചരിത്ര പ്രധാന്യവും നിലനിര്‍ത്തി കൊണ്ട് തന്നെയാണ് പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിലയിരുത്തി. പുതിയ തലമുറയ്ക്ക് ദുബായിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഷിന്‍ന്തക എന്ന പൈത്യക ഗ്രാമം ഏറെ പ്രയോജനം ചെയ്യുമെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത അഭിപ്രായപ്പെട്ടു.

English summary
Dubai; lootah inspects shindagha restoration project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X