കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണോ? ഇനി മൂന്നു മാസം പ്രസവാവധി, അതും ശമ്പളത്തോടെ...

ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രസവാവധി ഉയര്‍ത്തി. ശമ്പളത്തോട് കൂടി മൂന്ന് മാസമാണ് ഇനി പ്രസവാവധി.മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

  • By Gowthamy
Google Oneindia Malayalam News

ദുബായ്: ദുബായ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രസവാവധി ഉയര്‍ത്തി. ശമ്പളത്തോട് കൂടി മൂന്ന് മാസമാണ് ഇനി പ്രസവാവധി. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ രണ്ട് മാസമാണ് ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി. ഇതാണ് ഉയര്‍ത്തിയിരിക്കുന്നത്.

ദുബായ് രാജകുമാരനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൗം ആണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

ദുബായില്‍ ജോലി നോക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് പുതിയ ഉത്തരവ് സഹായകമാകും. നിരവധി മലയാളികള്‍ ദുബായ് സര്‍ക്കാരിന്റെ കീഴിലെ ആശുിപത്രികളില്‍ നഴ്‌സായി ജോലി നോക്കുന്നുണ്ട്. ഇവര്‍ക്കാകും ഉത്തരവ് കൂടുതല്‍ ഉപകാരപ്രദമാകുക.

maternity leave

അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ ശമ്പളത്തോട് കൂടിയ പ്രസവാവധി നേരത്തെ തന്നെ മൂന്ന് മാസമാക്കിയിരുന്നു. സെപ്തംബര്‍ മുതലാണ് അബുദാബിയില്‍ ഈ നിയമം നിലവില്‍ വന്നത്. നവംബറിലാണ് ഷാര്‍ജയില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഷാര്‍ജയില്‍ ഒരു മാസത്തെ ശമ്പളമില്ലാത്ത അവധിയും എടുക്കാന്‍ കഴിയും.

ദുബായില്‍ സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് 45 ദിവസമാണ് പ്രസവാവധി. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളത്തോട് കൂടി മൂന്ന് മാസത്തെ പ്രസവാവധി നല്‍കുന്നുണ്ട്.

കൂടാതെ കുട്ടികളെ മുലയൂട്ടുന്നതിനായി ജോലിക്കാരായ അമ്മമാര്‍ക്ക് ദിവസം ഒരുമണിക്കൂര്‍ അധിക ഓഫ് നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. അബോര്‍ഷന്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന സാഹചര്യത്തില്‍ അസുഖ അവധിക്ക് പ്രത്യേക പരിഗണന നല്‍കാനും ഉത്തരവുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളും ഇത്തരത്തില്‍ ന്ിയമങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് കരുതുന്നതെന്നും അധിുകൃതര്‍ വ്യക്തമാക്കി.

English summary
the maternity leave for ALL Dubai government employees will increase, and it will happen very soon – the new law will take effect on March 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X