കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: റമദാനില്‍ സ്വകാര്യ ടെന്റുകള്‍ക്ക് നിരോധനം

  • By Jisha
Google Oneindia Malayalam News

ദുബായ്: റമദാന്‍ മാസത്തില്‍ സ്വകാര്യ റമദാന്‍ ടെന്റുകള്‍ നിര്‍മ്മിക്കുന്നതിന് കര്‍ശന വിലക്ക്. ദുബായ് മുനിസിപ്പാലിറ്റി അധികൃതരാണ് ഇത് സംബന്ധിച്ച് വീട്ടുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. റമദാന്‍ കാലത്ത് താമസസ്ഥലങ്ങള്‍ക്ക് മുമ്പിലായി നൂറുകണക്കിന് സ്വകാര്യ ടെന്റുകള്‍ നിര്‍മ്മിക്കാറുണ്ട്. എന്നാല്‍ നിയമവിരുദ്ധമാണെന്ന് പലര്‍ക്കും അറിയാത്തതാണ് ഇതിന് പിന്നിലുള്ള കാരണം.

വിശുദ്ധ റമദാന്‍ മാസത്തില്‍ അതിഥികളെ വരവേല്‍ക്കുമ്പോള്‍ വീടുകളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വീടിന് പുറത്ത് ടെന്റുകളൊരുക്കുന്നത്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 1000 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുള്ളത്. നിലവില്‍ ടെന്റുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞവര്‍ക്ക് അവ പൊളിച്ചുനീക്കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ദ്ദേശം പാലിക്കാത്ത ടെന്റുകള്‍ കണ്ടുകെട്ടിഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേര്‍ക്കുന്നു.

dubai

സുരക്ഷാ കാരണങ്ങളും വൈദ്യുതിയുടേയും വെള്ളത്തിന്റെയും അമിതോപയോഗം തടയുന്നതിനുമാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. റോഡരികുകളില്‍ ടെന്റുകള്‍ നിര്‍മ്മിക്കുന്നത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഗതാഗതതടസ്സത്തിനും ഇടയാക്കുമെന്നതും കണക്കിലെടുക്കേണ്ട വസ്തുതയാണ്. എന്നാല്‍ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ക്ക് 3 മുതല്‍ നാല് ദിവസം വരെ ടെന്റുകള്‍ നിര്‍മ്മിക്കുന്നതിന് നിയന്ത്രണം ബാധകമല്ല.

ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുമെന്നും ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ദുബായിലെ പല താമസക്കാരും ഇതിനെതിരെ പരാതിയുമായി സമീപിച്ചെങ്കിലും ജനങ്ങളുടെ സുരക്ഷയെക്കരുതി പിന്നോട്ട് പോകാനാവില്ലെന്നാണ് മുനിസിപ്പാലിറ്റിയുടെ നിലപാട്.

English summary
Dubai municipality banned private ramadan tents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X